[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”16px”]
കോഴിക്കോട്: സംലേട്ടി സ്‌ഫോടനകേസില്‍ നിരപരാധികളായി പ്രഖ്യാപിക്കപ്പെട്ടവര്‍ക്ക് സർക്കാർ നഷ്ടപരിഹാരം നല്‍കണമെന്ന് സോളിഡാരറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. 1996ല്‍ സംലേട്ടിയില്‍ നടന്ന സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് നിരപരാധികളായ ലത്തീഫ് അഹ്മദ്, മിര്‍സ നാസര്‍, അബ്ദുല്‍ ഗനി, റയീസ് ബേഗ്, അലി ഭട്ട് എന്നിവർ 23 വര്‍ഷക്കാലം വിചാരണ തടവുകാരായി കഴിഞ്ഞ ശേഷമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജീവിതത്തില്‍ വിലപ്പെട്ട യുവത്വകാലമാണ് ഇവര്‍ക്ക് നഷ്ടമായത്. പുറത്തെത്തുമ്പോള്‍ എവിടെനിന്നാണ് ജീവിതം തുടങ്ങേണ്ടതെന്നത് പോലും ഇവര്‍ക്ക് മുന്നിലെ വലിയൊരു ചോദ്യമാണ്. അതിനാല്‍ അവരുടെ പുനരധിവാസം സര്‍ക്കാര്‍ ഏറ്റെടുക്കണം. പുറമേ അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുകയും പിഴവ് വരുത്തിയവര്‍ക്ക് ശിക്ഷ നല്‍കുകയും ചെയ്യണം.
രാജ്യത്ത് കള്ളക്കേസുകളില്‍ ജീവിതത്തിന്റെ നല്ലകാലം വിചാരണ തടവുകാരായി കഴിഞ്ഞുകൊണ്ടിരിക്കുന്നവരും കഴിയേണ്ടിവന്നവരുമായ ധാരാളം ആളുകളുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും മുസ്‌ലിംകളുമാണ്. വര്‍ഷങ്ങളുടെ ജയില്‍വാസത്തിനൊടുവില്‍ കുറ്റംതെളിയിക്കാനാകാതെ നിരപരാധികളായി ഇവര്‍ പുറത്തെത്തുമ്പോള്‍ സാമൂഹികമായും സാമ്പത്തികമായും വലിയ ഒറ്റപ്പെടലാണ് അനുഭവിക്കുന്നത്. അവരെ അത്തരം പ്രതിസന്ധികളില്‍ നിന്ന് രക്ഷിക്കുന്ന നിയമനിര്‍മാണം രാജ്യത്ത് അനിവാര്യമാണ്. നിരപരാധികളായി പ്രഖ്യാപിക്കപ്പെടുന്നവരുടെ പുനരധിവാസവും നഷ്ടപരിഹാരവും സര്‍ക്കാറിന്റെ ബാധ്യതയായി പ്രഖ്യാപിക്കണം. രാജ്യത്തെ പൗരന്മാരെ വേര്‍ത്തിരിച്ചും വിഭജിച്ചും അനീതി നടപ്പാക്കാന്‍ നിയമങ്ങള്‍ പടച്ചുണ്ടാക്കുന്ന ഭരണപക്ഷം ഇത്തരം മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ പ്രത്യേക നിയമം നിര്‍മിക്കാനുള്ള നടപടികളാണെടുക്കേണ്ടതെന്നും നഹാസ് മാള പറഞ്ഞു. നിയമപാലകര്‍ക്ക് തോന്നിയവരെയെല്ലാം അറസ്റ്റ് ചെയ്യാനും വിചാരണത്തടവുകാരാക്കാനും സാധിക്കുന്ന ഭീകര നിയമങ്ങളാണ് ആദ്യം എടുത്തു നീക്കേണ്ടത്. എന്നാല്‍ എന്‍.ഐ.എക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനും യു.എ.പി.എ കൂടുതല്‍ വിപുലമാക്കാനുമാണ് ഇപ്പോഴും ഭരണകൂടം നിയമനിര്‍മാണം നടത്തുന്നത്. പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇത്തരം ദേശസുരക്ഷാ വാദങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളുണ്ടാകണമെന്നും നഹാസ് മാള കൂട്ടിച്ചേര്‍ത്തു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]