[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]
കോഴിക്കോട്: മുത്തലാഖ് ബില്ല് പാസാക്കലിലൂടെ സംഘ്പരിവാർ ഭരണകൂടം മുസ്‌ലിംവിരുദ്ധ രാഷ്ട്രീയത്തെ കൂടുതൽ ആക്രോശത്തോടെ പ്രഖ്യാപിക്കുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് നഹാസ് മാള. ഒരു മതവിഭാഗം മാത്രം ക്രിമിനലുകളായി അവതരിപ്പിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് മുത്തലാഖ് ബില്ലിലൂടെ രാജ്യത്ത് സംജാതമാകാൻ പോകുന്നത്. യു.എ.പി.എ, എൻ.ഐ.എ, ആർ.ടി.ഐ മുതലായവയുടെ ഭേദഗതികൾ മുസ്‌ലിംകളെ കേന്ദ്രീകരിച്ചുള്ള പൊതുവായ നിയമനിർമാണമായിരുന്നുവെങ്കിൽ മുത്തലാഖ് ബിൽ മുസ്‌ലിംകളെ മാത്രം ഉന്നം വെച്ച് തയ്യാറാക്കപ്പെട്ടതാണ്. മുസ്‌ലിമേതര സമൂഹത്തിൽ സിവിൽ കുറ്റമാകുന്ന വിഷയം മുസ്‌ലിംകൾക്ക് ക്രിമിനൽ കുറ്റമായി മാറുന്ന വൈരുധ്യമാണ് മുത്തലാഖ് ബില്ലിലൂടെ രൂപപ്പെടാൻ പോകുന്നത്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുമുള്ള പൊതുനിയമത്തിന് പകരം ഹിന്ദുത്വ ഫാഷിസം മുന്നോട്ടു വെക്കുന്ന ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് മുത്തലാഖ് ബിൽ പൊടിതട്ടിയെടുത്തിട്ടുള്ളത്. പ്രതിപക്ഷ പാർട്ടികളുടെയും വ്യക്തികളുടെയും കപട നിലപാടുമൂലമാണ് സംഘ്പരിവാറിന് തിരക്കുപിടിച്ച് ബിൽ പാസാക്കാനായിട്ടുള്ളത്.
മതേതരപക്ഷത്തു നിന്നുള്ള രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പ്രവർത്തകരും നിർണായക സന്ദർഭങ്ങളിലെല്ലാം പുലർത്തിയ നിസ്സംഗതയും ആലസ്യവുമാണ് ഹിന്ദുത്വ ഫാഷിസത്തെ ഇത്രമേൽ വളർത്തി വലുതാക്കിയിട്ടുള്ളത്. ഇന്ത്യയിലെ സ്ത്രീ സമൂഹം അനുഭവിക്കുന്ന സാമൂഹിക അരക്ഷിതത്വവും വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും തൊഴിൽ രാഹിത്യവുമെല്ലാം മുഖ്യവിഷയമാണെന്നിരിക്കെ മുത്തലാഖ് ചെയ്യപ്പെടുന്ന 0.3 ശതമാനം മുസ്‌ലിം സ്ത്രീയുടെ പ്രശ്നമാണ് മുഖ്യമെന്ന് വരുത്തിത്തീർക്കാനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്. മുത്തലാഖിന്റെ ദുരുപയോഗം തടയാൻ കഴിയുന്ന വിധത്തിലുള്ള മാർഗനിർദ്ദേശങ്ങൾ ഇസ്‌ലാമിക പ്രമാണങ്ങളിൽ തന്നെ ഉള്ളടങ്ങിയിട്ടുണ്ട്. അത്തരം നവീകരണവും പരിഷ്കരണവുമെല്ലാം മുസ്‌ലിം സമുദായത്തിൽ ഇന്ന് സാധ്യവുമാണ്. എന്നാൽ ഇതിനെയെല്ലാം മറച്ചു പിടിച്ചുകൊണ്ട് മുസ്‌ലിം സ്ത്രീ സംരക്ഷണത്തിന്റെ പേരിൽ അധികാരമുഷ്ടി പ്രയോഗിക്കാനാണ് സംഘ്പരിവാർ ഭരണകൂടം തുനിയുന്നതെന്നും നഹാസ് മാള പറഞ്ഞു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]