Press Release

ദേശമില്ലാത്ത പൗരന്മാരും ദേശത്തിലെ തടവുകാരും അസം-കശ്മീര്‍ ഐക്യദാര്‍ഢ്യ സംഗമം സെപ്റ്റംബര്‍ 28ന്

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”16px”]

എറണാംകുളം: ‘ദേശമില്ലാത്ത പൗരന്മാരും ദേശത്തിലെ തടവുകാരും’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റിയും എസ്.ഐ.ഒയും സംയുക്തമായി സംഘടിപ്പിക്കുന്ന അസം-കശ്മീര്‍ ഐക്യദാര്‍ഢ്യ സംഗമം സെപ്റ്റംബര്‍ 28 ശനിയാഴ്ച ഹൈകോടതി ജംഷനില്‍ നടക്കും.
അസമില്‍ എന്‍.ആര്‍.സിയുടെ പേരില്‍ ഇന്ത്യന്‍ പൗരന്മാരെ പുറംതള്ളാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അസമിലേക്ക് ലക്ഷക്കണക്കിന് ബംഗാളികള്‍ തുടര്‍ച്ചയായി കുടിയേറിക്കൊണ്ടിരിക്കുന്നുണ്ട് എന്ന പതിറ്റാണ്ടുകളായുള്ള പ്രചാരണമാണ് ഇവിടെ അടിസ്ഥാനപരമായി ചോദ്യം ചെയ്യേണ്ടത്. സ്വാതന്ത്ര്യത്തിന് മുമ്പും തൊട്ടുശേഷവുമെല്ലാം സ്വാഭാവികമായും ഇന്ത്യയുടെ വിവിധ മേഖലകളില്‍ നടന്ന കുടിയേറ്റങ്ങളും അഭയാര്‍ഥി പ്രവാഹങ്ങളും അസമിലുമുണ്ടായിരിക്കാം. അതിനപ്പുറം ബംഗ്ലാദേശില്‍ നിന്ന് അസമിലേക്ക് വ്യാപകമായ കുടിയേറ്റം നടക്കാനുള്ള ഒരു സാഹചര്യവും അസമിലില്ല. പട്ടിണിയിലും ജോലിയില്ലായ്മയിലുമെല്ലാം അസം എന്നും ബംഗ്ലാദേശിനെക്കാള്‍ പിറകില്‍ തന്നെയായിരുന്നു.
അസമില്‍ വ്യാപകമായ ബംഗാളി കുടിയേറ്റം നടന്നു എന്ന വംശീയ പ്രചാരണം നടത്തിയ ബി.ജെ.പിയും അസംഗണപരിഷത്തും തന്നെയാണ് ഇപ്പോള്‍ എന്‍.ആര്‍.സി നടപ്പാക്കുന്നതിന്റെ നടപടികളില്‍ നേരിട്ട് പങ്കാളികളാകുന്നത്. ഒരേ കുടുംബത്തിലെ ചിലര്‍ പുറത്താക്കപ്പെടുകയും ചിലര്‍ പൗരന്മാരായി പ്രഖ്യാപിക്കപ്പെടുകയുമാണ് ചെയ്തിരിക്കുന്നത്. എന്‍.ആര്‍.സി നടപടികള്‍ അപാകതകളുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണിത്. ഇനി ലിസ്റ്റിന് പുറത്താക്കപ്പെട്ടവര്‍ക്ക് ഫോറീന്‍ ട്രിബ്യൂണലിനെയും മേല്‍കോടതികളെയും സമീപിക്കാമെന്നാണ് പറയുന്നത്. എന്നാല്‍ ഫോറീന്‍ ട്രിബ്യൂണലുകള്‍ ആളുകളെ പക്ഷപാദപരമായി പുറംതള്ളാന്‍ മാത്രം നിയോഗിക്കപ്പെട്ടവരാണ്. ബി.ജെ.പി അനുകൂലികളും അസം ഗണപരിഷത്ത്, അസു അനുകൂലികളും മാത്രമാണ് ഈ ട്രിബ്യൂണലുകളില്‍ നിയമിക്കപ്പെട്ടിരിക്കുന്നത്. ട്രിബ്യൂണിലില്‍ നിയമിക്കപ്പെട്ടവരുടെ ജുഡീഷ്യല്‍ അധികാരങ്ങളും യോഗ്യതകളും ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്. മാത്രമല്ല ട്രിബ്യൂണല്‍ തലവന്‍മാരെ നിലനിര്‍ത്തുന്നതും ആനുകൂല്യങ്ങള്‍ കൂട്ടിനല്‍കുന്നതും എത്ര ആളുകളെ പുറത്താക്കിയെന്നത് പരിഗണിച്ചാണെന്നതും എന്‍.ആര്‍.സിയുടെ വിശ്വാസ്യത ഇല്ലാതാക്കുന്നുണ്ട്. ഇന്ത്യന്‍ പൗരന്മാരെ ഡിറ്റന്‍ഷന്‍ സെന്ററുകളിലും ജയിലുകളിലും ജീവിതം തീര്‍ക്കാന്‍ നിര്‍ബന്ധിതരാക്കുന്ന ഇത്തരം നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് ഐക്യദാര്‍ഢ്യ സംഗമത്തിന്റെ ഒരു പ്രധാന ആവശ്യം.
ഭരണഘടനയിലെ 370ാം വകുപ്പ് കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പരിഗണന ഇല്ലാതാക്കുകയും കശ്മീര്‍ സംസ്ഥാനത്തെ ഇല്ലാതാക്കുകയും ചെയ്തതോടെ അവിടെ രൂപപ്പെട്ട മനുഷ്യാവകാശ പ്രശ്നങ്ങളും പീഡനങ്ങളും നീതിക്കായി നിലയുറപ്പിക്കുന്ന എല്ലാവരുടെയും ശ്രദ്ധയര്‍ഹിക്കുന്നതാണ്. വാര്‍ത്താവിനിമയ സൗകര്യങ്ങള്‍, യാത്രാ സ്വാതന്ത്ര്യം തുടങ്ങി മൗലികാവകാശങ്ങള്‍ വരെ അവിടെ നിരോധിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഒന്നര മാസത്തിലധികമായി രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും തടവിലാക്കി കശ്മീരികളോട് ഭരണകൂടം യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. കശ്മീരിന്റെ പുറത്തുള്ള വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് കുടുംബത്തിലേക്ക് മടങ്ങാനോ വിവരങ്ങളറിയാനോ ഉള്ള സംവിധാനമില്ല. പ്രാഥമിക മനുഷ്യാവകാശങ്ങളും സാമാന്യ നീതിയും നിഷേധിക്കപ്പെട്ട കശ്മീര്‍ ജനതക്കുള്ള ഐക്യദാര്‍ഢ്യമാണ് ഈ സംഗമത്തിലെ രണ്ടാമത്തെ പ്രധാന വിഷയം.
ഹൈകോടതി ജംഷനില്‍ ശനിയാഴ്ച വൈകീട്ട് 4.30ന് തുടങ്ങുന്ന പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകനും അധ്യാപകനുമായ അമിത് സെന്‍ ഗുപ്ത, ഹൈബി ഈഡന്‍ എം.പി, ഡോ. സെബാസ്റ്റിയന്‍ പോള്‍, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, കെ.കെ ബാബുരാജ്, അനൂപ് വി.ആര്‍, ജെ.എന്‍.യു വിദ്യാര്‍ഥി വസിം ആര്‍.എസ്, എം.പി ഫൈസല്‍, അഫീദ അഹ്മദ്, നഹാസ് മാള, സാലിഹ് കോട്ടപ്പള്ളി എന്നിവര്‍ ഐക്യദാര്‍ഢ്യ സംഗമത്തില്‍ സംസാരിക്കും.

പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍:
ജമാല്‍ പാനായിക്കുളം
ഷറഫുദ്ദീന്‍ നദ് വി

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Latest Updates