Press Release

വാളയാര്‍ പീഡനം: സര്‍ക്കാര്‍ പ്രതികള്‍ക്ക് കൂട്ടുനില്‍ക്കരുത്

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font_size=”16px” text_font=”notosansmalayalam||||||||”]

കോഴിക്കോട്: വാളയാറില്‍ രണ്ട് ദലിത് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെടുന്ന രീതിയില്‍ ഒത്തുകളിച്ച ഔദ്യോഗിക സംവിധാനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണം. ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍ കോടതിയില്‍ അപ്പീലിന് പോകുന്നത് പ്രഹസനമാണ്. കേസിന്റെ തുടര്‍ന്നുള്ള നടപടികളില്‍ ക്രിയാത്മകമായി ഇടപെടണമെന്നും സര്‍ക്കാര്‍ പ്രതികള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ആവശ്യപ്പെട്ടു.
പ്രതികളിരൊള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത് ശിശുക്ഷേമ സമിതിയുടെ ചെയര്‍മാനായ ആളാണെന്നതും സര്‍ക്കാര്‍ ഗൗരവ വീഴ്ചയായി പരിഗണിക്കണം. ഈ വീഴ്ചയെ ന്യായീകരിക്കുന്ന പ്രസ്താവനകളുമായി മന്ത്രിമാര്‍ രംഗത്തെത്തുകയാണ് ചെയ്തിരരിക്കുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകള്‍ തന്നെയാണ് ഇപ്പോഴും പ്രതിയുടെ വക്കാലത്തിലുള്ളതെന്ന് ആരോപണമുണ്ട്.
അധികാരവും ഭരണ ബന്ധങ്ങളുമുള്ളവര്‍ ബാലപീഡനം പോലുള്ള ഗുരുതര കുറ്റങ്ങളായിട്ടുപോലും രക്ഷപ്പെടുന്നത് സമൂഹത്തില്‍ വലിയ ജീര്‍ണതയാണുണ്ടാക്കുക. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്ന ധാരാളം പഠനങ്ങള്‍ പുറത്തുവന്ന സമയത്ത് ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാറിന്റെയും പൊതുസമൂഹത്തിന്റെയും പ്രത്യേക ശ്രദ്ധ പതിയണമെന്നും നഹാസ് മാള ആവശ്യപ്പെട്ടു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Latest Updates