[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]
കോഴിക്കോട്: കോവിഡ്-19 വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന കാസർക്കോട്ടെ പ്രവാസികൾക്കെതിരെയും ഇടുക്കിയിലെ പൊതുപ്രവർത്തകനെതിരെയും നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ തടയാൻ അടിയന്തര നടപടിയുണ്ടാകണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള. കാസർക്കോട്ടെ പ്രവാസികളുടെ പേരിൽ എല്ലാ പ്രവാസികൾക്കെതിരെയും ചില തൽപരകക്ഷികൾ വംശീയമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. രാജ്യവും സംസ്ഥാനവും സമ്പൂർണ്ണ ലോക്ഡൗണിന് തീരുമാനിക്കുന്നതിന് മുമ്പും രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പുമാണ് പലരും പുറത്തിറങ്ങി നടന്നത്. പൊതുപരീക്ഷകൾ നടത്താനും ബീവറേജുകളും ബാറുകളും പ്രവർത്തിക്കാനും അവസരം നൽകിയിരുന്ന ഘട്ടവുമായിരുന്നു അത്. ഇടുക്കിയിലെ പൊതുപ്രവർത്തകൻ വിദേശത്തു നിന്ന് വന്നതോ നിരീക്ഷണത്തിലുള്ള വ്യക്തിയോ ആയിരുന്നില്ല. എന്നിട്ടും അദ്ദേഹത്തെ വേട്ടയാടാൻ സഹായിക്കുന്ന സംശയമുണ്ടാക്കുന്ന വാക്കുകളാണ് മുഖ്യമന്ത്രി തന്നെ പ്രയോഗിക്കുന്നത്. രോഗികൾക്കെതിരായ ഇത്തരം പ്രചാരണങ്ങൾ ഗൗരവമുള്ളതാണ്. ഇത് തടയാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്നും നഹാസ് മാള ആവശ്യപ്പെട്ടു.
രോഗത്തിൻ്റെ സാമൂഹിക വ്യാപനത്തിൻ്റെ ഗുരുതരാവസ്ഥ മനസ്സിലാക്കി എല്ലാവരും സൂക്ഷ്മത പാലിക്കുകയും അധികാരികളോട് സഹകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]