Press Release

കശ്മീർ: സംഘ്പരിവാറിന്റേത് പരമാധികാര പ്രഖ്യാപനം – സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]

കോഴിക്കോട്: കശ്മീരിന് സവിശേഷ പദവി നൽകുന്ന ഭരണഘടനയുടെ മൂന്നുറ്റി എഴുപതാം വകുപ്പ് എടുത്തു കളഞ്ഞ സംഘ്പരിവാർ ഭരണകൂടം ഭരണഘടനയെയും ജനാധിപത്യത്തെയും അട്ടിമറിച്ചിരിക്കുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് നഹാസ് മാള. ഇത് ഒരേസമയം കശ്മീരി ജനതയോടുള്ള വഞ്ചന പോലെ ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളി
കൂടിയാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യാനുള്ള അധികാരം ഇന്ത്യൻ പാർലമെന്റിനില്ല എന്ന സുപ്രീം കോടതിയുടെ വിധിയും ഏറ്റവുമൊടുവിലത്തെ ജമ്മു കശ്മീർ ഹൈകോടതി വിധിയുമെല്ലാം നിലവിലിരിക്കെ പാർലമെന്റ് അംഗങ്ങളെയും പ്രതിപക്ഷ പാർട്ടികളെയുമൊന്നും പരിഗണിക്കാതെ പരമാധികാര പ്രയോഗം നടത്തിയിരിക്കുകയാണ് കേന്ദ്ര ഭരണകൂടം. ഹിന്ദുത്വ ഫാഷിസം മുന്നോട്ടു വെക്കുന്ന അഖണ്ഡ ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായിക്കൊണ്ടാണ്‌ കശ്മീരിന്റെ സവിശേഷ പദവി കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞിരിക്കുന്നത്. ഇതിലൂടെ കാശ്മീരികളോടുള്ള നീതിയും ജനാധിപത്യവും ഉള്ളടങ്ങിയ ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയെ വികൃതമാക്കി രാജ്യത്തിനു മേലുള്ള സമഗ്രാധിപത്യത്തെ പ്രഖ്യാപിച്ചുറപ്പിച്ചിരിക്കുകയാണ് സംഘ്പരിവാർ. ഭരണഘടനയെ തിരുത്തിയെഴുതിയും നിയമഭേദഗതികൾ നടപ്പിൽ വരുത്തിയും അധികാര ഹിംസ നടപ്പിലാക്കുന്ന ഭരണകൂടചെയ്തിയോട് ധീരമായ മറുചോദ്യങ്ങളുന്നയിക്കാനുള്ള കരുത്തും ആത്മവിശ്വാസവും പ്രതിപക്ഷ കക്ഷികൾക്കും മതേതരവാദികൾക്കും നഷ്ടമായിരിക്കുന്നു. ഇന്ത്യൻ ഭരണഘടനയെയും അതിന്റെ ജനാധിപത്യ മൂല്യങ്ങളെയും കഴുത്ത് ഞെരിച്ച് കൊല്ലുന്ന സംഘ്പരിവാറിന്റെ അമിതാധികാര പ്രയോഗങ്ങൾക്കെതിരെ ഐക്യത്തോടെയും വിട്ടുവീഴ്ചയില്ലാത്തതുമായ പ്രതിരോധം രൂപപ്പെടണമെന്നും നഹാസ് മാള പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Latest Updates