[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”18px”]
കോഴിക്കോട്: ബാബരി തകർത്ത ക്രിമിനൽ കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ട കോടതി വിധി ഹിന്ദുത്വ അജണ്ടയുടെ ആവർത്തനം മാത്രമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള. ബാബരിഭൂമി അക്രമികൾക്ക് നൽകുമ്പോൾ സുപ്രീംകോടതി തന്നെ വിധി പ്രസ്താവനയിൽ പള്ളി തകർത്തത് ക്രിമിനൽ കുറ്റമാണെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സി.ബി.ഐ പ്രതികളുടെ കുറ്റം തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന് പറഞ്ഞാണ് കോടതി വിധിവന്നിരിക്കുന്നത്. രജ്യത്തെ നിയമനിർമാണവും നിയമപാലനവും നിയമ വ്യവസ്ഥയും എല്ലാം ഹിന്ദുത്വ ശക്തികൾക്ക് കീഴൊതുങ്ങിയിരിക്കുകയാണ്. കേന്ദ്ര ഏജൻസികളടക്കം എല്ലാ ജനാധിപത്യ സ്ഥാപനങ്ങളും രാഷട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തപ്പെടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര ഇന്ത്യയിൽ തുടക്കം മുതൽ തന്നെ മുസ്ലിം അപരനെ സൃഷ്ടിച്ച് വംശഹത്യാ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. വിഭജനാനന്തരമുള്ള കലാപങ്ങളിൽ തുടങ്ങി വംശീയ കലാപങ്ങൾ, ആൾക്കൂട്ട അക്രമങ്ങൾ, പശുരക്ഷാ കൊലകൾ, ഭരണകൂട ഭീകരതകൾ, പൗരത്വ നിഷേധം എന്നിവയിലൂടെ നിയമ വ്യവസ്ഥയിലും നിയമനിർമാണ സഭകളിലും വരെ ഇത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ അപ്രസക്തമാക്കി സർവാധിപത്യം സ്ഥാപിക്കുകയാണ് ഹിന്ദുത്വം ചെയ്തിരിക്കുന്നത്. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് എല്ലാവരും ഒന്നിച്ച് രംഗത്തിറങ്ങണമെന്നും നഹാസ് മാള പറഞ്ഞു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]