Press Release

ബാബരിവിധിയില്‍ പോസ്റ്റിട്ടവര്‍ക്കെതിരായ കേസ്: വിയോജിക്കാനുള്ള ജനാധിപത്യാവകാശത്തെ ഇല്ലാതാക്കരുത്- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”16px”]

കോഴിക്കോട്: ബാബരിവിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടവര്‍ക്കെതിരെ ഐ.പി.സി 153 എ വകുപ്പ് പ്രകാരം കേസെടുത്തത് വിയോജിക്കാനുള്ള ജനാധിപത്യാവകാശത്തെ ഇല്ലാതാക്കുന്നതാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. ബാബരിയുമായി ബന്ധപ്പെട്ട വിധിയില്‍ വിവിധ തരത്തില്‍ വിയോജിപ്പുകളുള്ള ധാരാളമാളുകളിവിടെയുണ്ട്. പലരും അത് വ്യത്യസ്ത മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്നുമുണ്ട്. എന്നാല്‍ അതെല്ലാം മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്ന് വാദിച്ച് അഭിപ്രായ സ്വാതന്ത്രത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ കേസുകള്‍ ഉടനെ പിന്‍വലിക്കണം. അതിനായി കേരളത്തിലെ ഇടതു സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Latest Updates