Press Release

പൗരത്വപ്രക്ഷോഭ നേതാക്കള്‍ക്കെതിരായ പൊലീസ് നടപടി: ഇടത് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]

കോഴിക്കോട്: പൗരത്വപ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന ഹര്‍ത്താലിന്റെ പേരില്‍ നേതാക്കള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് സമന്‍സ് അയച്ച വിഷയത്തില്‍ ഇടതുസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചും പൗരത്വസമരത്തിനൊപ്പമായിരുന്നു ഞങ്ങളെന്നും വാദിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷം പൗരത്വ പ്രക്ഷോഭകര്‍ക്കെതിരെ വ്യാപകമായി പൊലീസ് ചാര്‍ജ് ചെയ്യുന്ന കേസില്‍ മൗനം പാലിക്കുകയാണ്. പരോക്ഷമായി ഇടതുപക്ഷം സംഘ്പരിവാറിനെ സഹായിക്കുകയാണെന്നും സംഘ്പദ്ധതികള്‍തന്നെ നടപ്പാക്കുകയാണെന്നും വ്യക്തമാക്കുന്ന സംഭവങ്ങളുടെ തുടര്‍ച്ച തന്നെയാണിതും. വര്‍ഗീയ പ്രചാരണങ്ങളും കൊലവിളികളും നടത്തിയ സംഘ്‌നേതാക്കള്‍ക്കെതിരെ കേസെടുക്കാതെയും കേസെടുത്താലും നടപടികളിലേക്ക് നീങ്ങാതെയും സൂക്ഷമത പുലര്‍ത്തുന്ന ഇടത് സര്‍ക്കാര്‍ ജനകീയ പ്രവര്‍ത്തനങ്ങളെയും സമരങ്ങളെയും അടിച്ചമര്‍ത്തുന്നതില്‍ സൂക്ഷ്മമായ നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

[/et_pb_text][et_pb_image _builder_version=”3.0.100″ src=”https://solidarityym.org/wp-content/uploads/2021/02/1.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” always_center_on_mobile=”on” force_fullwidth=”off” show_bottom_space=”on” custom_margin=”50px|||” /][/et_pb_column][/et_pb_row][/et_pb_section]

Latest Updates