കേന്ദ്ര സർക്കാറിൻറെ പൗരത്വ ഭേദഗതി ബില്ലിനെതിരായ നടന്ന പ്രക്ഷോഭ പരിപാടികൾക്കെതിരായി കേരള പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രഖ്യാപനം രാഷ്ട്രീയ ഗിമ്മിക്ക് മാത്രമായിരുന്നെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയേറ്റ് . പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കെതിരെ നോട്ടീസ് വന്ന് കൊണ്ടിരിക്കുന്നു എന്നത് സർക്കാറിൻറെ വഞ്ചനാത്മക നിലപാടാണ് .സർക്കാർ സംഘ് പരിവാർ പ്രീണന നയങ്ങൾ. തിരുത്തണമെന്നും യോഗം കൂട്ടിച്ചേർത്തു. അയൽ സംസ്ഥാനമായ തമിഴ് നാട്ടിലുൾപ്പെടെ സംസ്ഥാന ഭരണകൂടം സമാന കേസുകളിൽ നടപടികൾ അവസാനിപ്പിച്ചിരിക്കെ കേരളത്തിലെ ഇടത് സർക്കാർ സമരക്കാരെ ഒറ്റുകൊടുത്ത് കേന്ദ്ര ഗവൺമെന്‍റിന്‍റെ ബി- ടീമായി മാറാനാണ് ശ്രമിക്കുന്നത്. സംസ്ഥാന പ്രസിഡന്‍റ് ഡോ നഹാസ് മാള അധ്യക്ഷത വഹിച്ചു.