Press Release

സ്വകാര്യ ആശുപത്രികളുടെ കോവിഡ് ചികിൽസാ കൊള്ളക്ക് സർക്കാർ തടയിടുക.

കോവിഡിൻറെ രണ്ടാം തരംഗം വ്യാപകമാകുകയും രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരികയും ചെയ്യുന്ന ഈ സാഹചര്യത്തിൽ കോവിഡ് രോഗികൾക്ക് ഗവ. ആശുപത്രികളിൽ പ്രവേശനം ലഭിക്കാതെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരികയാണ്. എന്നാൽ കോവിഡ് ചികിൽസക്ക് ഭീമമായ തുകയാണ് ചിലവ് വരുന്നത്. വാർഡുകളിൽ നൽകി വരുന്ന സാധാരണ ചികിത്സക്ക് പോലും ദിവസം 5000 മുതൽ മുകളിലേക്ക് ബില്ല് വരുന്ന അവസ്ഥയാണ്. ഐസിയു, വെൻറിലേറ്റർ തുടങ്ങിയവ ഉപയോഗപ്പെടുത്തേണ്ടി വരുന്ന സന്ദർഭങ്ങളിൽ അതിഭീകരമാണ് അവസ്ഥ. പൊതു മാർക്കറ്റിൽ 200 മുതൽ 500 രൂപ വരെ വരുന്ന പിപിഇ കിറ്റിന് 900 മുതൽ 1200 രൂപ വരെയാണ് സ്വകാര്യ ആശുപത്രികളിൽ ഈടാക്കുന്നത്. തുച്ചമായ വിലക്ക് ലഭിക്കുന്ന മാസ്കിന് പോലും 200 രൂപ വരെ ഈടാക്കുന്നു.
ഈ സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളുടെ കൊള്ള അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് പരമാവധി ഈടാക്കാവുന്ന തുക സർക്കാർ നിശ്ചയിക്കുകയും പൊതുജനങ്ങൾക്കായി പ്രസിദ്ധപ്പെടുത്തുകയും ചെയ്യണമെന്ന് സോളിഡാരിറ്റി സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Latest Updates