Press Release

സ്വര്‍ണക്കടത്ത് കേസ്: യു.എ.പി.എയും എന്‍.ഐ.എയും വരുന്നത് കള്ളക്കഥകൾക്ക് വഴിയൊരുക്കും- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]

കോഴിക്കോട്: സ്വർണക്കടത്ത് കേസ് എൻ.ഐ.എ ഏറ്റെടുക്കുകയും യു.എ.പി.എ ചുമത്തുകയും ചെയ്തത് കേസിൽ കുടുതൽ കള്ളക്കഥകൾ സൃഷ്ടിക്കപ്പടുന്നതിന് വഴിയൊരുക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള. ഭീകരവിരുദ്ധ സെല്‍ എന്ന നിലയില്‍ രാജ്യത്ത് പ്രവര്‍ത്തനമാരംഭിച്ച എന്‍.ഐ.എ എല്ലാ കേസുകളിലും നിരപരാധികളെ കുടുക്കാനും അധികാരകേന്ദ്രങ്ങളെ രക്ഷിക്കാനുമുള്ള കഥകള്‍ മെനഞ്ഞുണ്ടാക്കുകയാണ് ചെയ്തത്. മാപ്പുസാക്ഷികളെയും ചാരന്മാരെയും ഉപയോഗിച്ച് തെളിവുകള്‍ പടച്ചുണ്ടാക്കുകയും ചെയ്യുന്നു. സ്വര്‍ണക്കടത്ത് കേസില്‍ നിഗൂഢ കഥകള്‍ മെനയുകയെന്നതാണ് എന്‍.ഐ.എ വരുന്നതോടെ സംഭവിക്കുക. യു.എ.പി.എ കൂടി ചുമത്തപ്പെടുന്നതോടെ വിചാരണത്തടവുകാരായി പ്രതികള്‍ തുടരുകയും അധികാര കേന്ദ്രങ്ങളില്‍ പിടിപാടുള്ള കുറ്റകൃത്യങ്ങളിലെ സഹകാരികള്‍ രക്ഷപ്പെടുകയും ചെയ്യും. അധികാരികള്‍ക്കെതിരായ എല്ലാ തെളിവുകളും മായ്ക്കപ്പെടാനും മറച്ചുവെക്കാനും ഇത് സൗകര്യമൊരുക്കും. അതിനാല്‍ ജനാധിപത്യ ബോധമുള്ളവര്‍ സ്വര്‍ണക്കടത്ത് കേസിലേക്കുള്ള എന്‍.ഐ.എയുടെയും യു.എ.പി.എയുടെയും വരവിനെ പ്രതിരോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് എന്ത് കുറ്റകൃത്യം നടന്നാലും നിയമനടപടികള്‍ക്ക് കൃത്യമായ നടപടിക്രമങ്ങള്‍ നിലവിലുണ്ട്. ഭരണഘടനാ വകുപ്പുകള്‍ക്ക് പുറമേ ഭരണഘടനാ തത്വങ്ങളും മൂല്യങ്ങളും പ്രായോഗികവല്‍കരിക്കാന്‍ പീനല്‍കോഡും ക്രിമിനല്‍ കോഡും നിലവിലുണ്ട്. എന്ത് കുറ്റകൃത്യം നടന്നാലും അവക്കെതിരെ നിയമനടപടി സാധ്യമാകുന്ന വകുപ്പുകള്‍ ഇവയിലുണ്ട്. നിലവിലുള്ള വകുപ്പുകളുപയോഗിച്ച് സി.ബി.ഐ പോലുള്ള ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം നടത്താവുന്നതാണ്. എന്നാല്‍ ഇവയെയെല്ലാം മറികടന്ന് സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ വരുന്നതും അവര്‍ യു.എ.പി.എ ചുമത്തുന്നതും ജനാധിപത്യ മര്യാദകളുടെ നഗ്നമായ ലംഘനമാണ്. സംസ്ഥാനങ്ങളുടെ ഫെഡറല്‍ അധികാരങ്ങളെവരെ റദ്ദ് ചെയ്യുന്ന എന്‍.ഐ.എയും പൗരാവകാശങ്ങളെല്ലാം നിഷേധിക്കാനാകുന്ന യു.എ.പി.എയും വരുന്നത് ജനാധിപത്യത്തിന്റെ ആത്മാവിനെതിരാണ്. സ്വതന്ത്ര ഇന്ത്യയില്‍ രാജ്യദ്രോഹ നിയമങ്ങൾ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന നെഹ്‌റുവിന്റെ നിരീക്ഷണം ഇവിടെ പ്രസക്തമാണെന്നും നഹാസ് മാള പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Latest Updates