Press Release

കാസർക്കോട്ടെ യുവാവിന്റെ അറസ്റ്റ്‌: മുഖ്യമന്ത്രി ഡാറ്റ ചോർത്തൽ കേസിനെ അട്ടിമറിക്കുന്നു- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]

കോഴിക്കേട്: കോവിഡ് രോഗികളുടെ ഡാറ്റകൾ ചോർന്ന് കിട്ടിയതുമായി ബന്ധപ്പെട്ട് തൻ്റെ കുടുംബത്തിലെ രോഗികൾക്ക് വേണ്ടി പ്രതികരിച്ച യുവാവിനെ അറസ്റ്റ് ചെയ്യുകയും വിഷയത്തിൽ അഭ്യന്തര വകുപ്പിൻ്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി യുവാവിനെതിരെ രംഗത്തു വരികയും ചെയ്തത് ഡാറ്റ ചോർന്നതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള. കാസർകോഡ് കണ്ണൂർ ജില്ലകളിലെ കോവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നു എന്നത് വ്യക്തമായിരിക്കെ വിഷയത്തിൽ അന്വേഷണം നടത്തി വ്യക്തത വരുത്തേണ്ട മുഖ്യമന്ത്രി വിമർശനങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ തിരിയുകയാണ്. അഭ്യന്തര വകുപ്പ് അന്വേഷിക്കേണ്ട ഒരു വിഷയത്തിൽ പരാതിക്കാരെ പ്രതികളാക്കുന്ന രീതിയിൽ അഭ്യന്തര വകുപ്പിൻ്റെ അധികാരി തന്നെ പ്രതികരിക്കുന്നത് നിയമവാഴ്ചയെ അട്ടിമറിക്കൽ കൂടിയാണ്. മേധാവി ഒരാൾക്കെതിരെ ആരോപണമുന്നയിച്ചിരിക്കെ ആ വകുപ്പിലെ ആര് അന്വേഷണം നടത്തിയാലും മുൻധാരണയോടെയായിരിക്കും വിഷയത്തെ സമീപിക്കുക. ഇത് പൗരൻ്റെ മൗലികാവകാശത്തെ നിഷേധിക്കലുമാണ്. യുവാവിനെതിരെ പൊലീസ് ചുമത്തിയ കലാപമുണ്ടാക്കാനുള്ള ശ്രമത്തിനുള്ള വകുപ്പും വ്യക്തമായ മുൻധാരണയുടെ അടയാളമാണ്. ഡാറ്റ ചോരുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈകോടതി വിധി വന്ന ശേഷമാണ് സർക്കാർ ഈ നീക്കം നടത്തുന്നതെന്നത് പ്രശ്നത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നുണ്ടെന്നും നഹാസ് മാള കൂട്ടിച്ചേർത്തു.
ഇതിന് മുമ്പ് രാഷട്രീയ അവശ്യങ്ങൾക്കായി കണ്ണൂർ ജില്ലയിലെ കോവിഡ് വിവരങ്ങൾ ചോർത്തിയെന്ന ആരോപണവും അന്വേഷണം നടത്താതെ കുഴിച്ചുമൂടുകയായിരുന്നു. കോവിഡ് കാലമായതുകൊണ്ട് സർക്കാറിൻ്റെ അമിതാധികാര പ്രയോഗങ്ങളെയും ജനാധിപത്യ നിഷേധങ്ങളെയും വിമർശിക്കരുതെന്നത് ഫാഷിസത്തിൻ്റെ രൂപം തന്നെയാണെന്നും നഹാസ് പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Latest Updates