Press Release

വ്യക്തതയില്ലാതെ കേരളം എൻ.പി.ആർ നടപടിയിലേക്ക് കടക്കരുത്- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]

കോഴിക്കോട്: ദേശീയ ജനസംഖ്യാ പട്ടിക (എൻ.പി.ആർ) പൗരത്വ രജിസ്റ്ററിന്റെ (എൻ.ആർ.സി) മുന്നോടിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുകയും ബംഗാൾ പോലുള്ള സംസ്ഥാനങ്ങൾ എൻ.പി.ആർ നടപടികൾ നിർത്തിവെക്കുകയും ചെയ്ത പശ്ചാതലത്തിൽ കേരളം എൻ.പി.ആർ നടപടികളുമായി മുന്നോട്ടു പോകരുതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി എൻ.ആർ.സി കേരളം ബഹിഷ്കരിക്കുമെന്നും വ്യക്തത വരുന്നതുവരെ എൻ.പി.ആർ നടപടികളിലേക്ക് കടക്കില്ലെന്നും പ്രഖ്യാപിക്കേണ്ടതുണ്ട്. വലിയ അശങ്കയിലുള്ള സമുദായങ്ങളോടുള്ള രാഷ്ട്രീയ സത്യസന്ധതയുടെ ഭാഗമായി സർക്കാർ ഈ പ്രഖ്യാപനം നടത്തൽ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Latest Updates