Press Release

ഇന്ത്യ സ്വന്തം പൗരന്മാരെ പുറംതള്ളരുത്- സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”16px”]

കോഴിക്കോട്: എൻ.ആർ.സിയുടെ അവസാന ലിസ്റ്റ് വന്നതോടെ പുറത്താകുന്ന 19 ലക്ഷം ആളുകൾ ഇന്ത്യൻ പൗരന്മാരാണെന്നും ഇന്ത്യ സ്വന്തം പൗരന്മാരെ പുറംതള്ളരുതെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. രാജ്യത്ത് ദേശസുരക്ഷയുടെയും ദേശീയതയുടെയും പേരിൽ പൗരാവകാശങ്ങൾ ഹനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിന് പുറമെ വംശീയവും മറ്റുമായ വേർത്തിരിവുകൾ പരന്മാർക്കിടയിൽ ശക്തിപ്പെടുകയും അതിന് ഭരണകൂടംതന്നെ കുടപിടിക്കുകയും ചെയ്യുന്നു. വർഷങ്ങളോളം അയൽവാസികളായി കഴിഞ്ഞവരെ പരസ്പരം തെറ്റിക്കാനും ശത്രുക്കളാക്കാനും ആധികാരികളുടെ പിന്തുണയോടെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിലൂടെ സംഘ് ശക്തികൾക്ക് സാധിക്കുന്നുണ്ട്. അതിന്റെ മികച്ച ഉദാഹരണമാണ് വംശ-ഭാഷാ വ്യത്യാസങ്ങളുടെ പേരിൽ അസമിൽ പുറത്താക്കപ്പെടാനിരിക്കുന്നവർ.
രാജ്യത്ത് ആൾകൂട്ടകൊലകൾ, ഗോരക്ഷാ അക്രമങ്ങൾ, കെട്ടിച്ചമച്ച കേസുകൾ പോലുള്ള മാർഗങ്ങളിലൂടെ നടപ്പാക്കപ്പെടുന്ന ആസൂത്രിത വംശീയ ഉന്മൂലനത്തിന് പുതിയ വഴി കൂടിയാണ് എൻ.ആർ.സി തുറക്കുന്നത്. ഇപ്പോൾ വിദേശികളായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നവരിൽ ബംഗ്ലാ സംസാരിക്കുന്ന വിവിധ മതക്കാരുണ്ട്. എന്നാൽ പൗരത്വ രജിസ്റ്ററിനൊപ്പം മുസ്ലീംകളല്ലാത്ത വിദേശി അഭയാർഥികളെ ഇന്ത്യൻ പൗരന്മാരായി അംഗീകരിക്കാനുള്ള ദേശീയ പൗരത്വഭേദഗതി ബില്ലുകൂടി ചേരുമ്പോൾ കൃത്യമായ മുസ്ലിം വംശീയ ഉന്മൂലനത്തിനാണ് വഴിതുറക്കുക. അതിനാൽ പരന്മാരെ പുറത്താക്കുനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിരോധം ഉയർന്നു വരണമെന്നും നഹാസ് മാള ആവശ്യപ്പെട്ടു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Latest Updates