[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” header_font=”notosansmalayalam||||||||”]
കോഴിക്കോട്: പോലീസിന് കളക്ടർമാർക്ക് തുല്യമായി ജില്ലാ മജിസ്ട്രേറ്റിന്റെ അധികാരം നൽകാനുള്ള ഇടതുപക്ഷ സർക്കാറിന്റെ തീരുമാനം മനുഷ്യാവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് നഹാസ് മാള പ്രസ്താവിച്ചു. പോലീസിന് നൽകപ്പെടുന്ന ഈ അമിതാധികാരം വംശീയവും പക്ഷപാതപരവുമായ പോലീസ് അതിക്രമങ്ങൾ വർധിക്കാൻ മാത്രമേ ഇടവരുത്തുകയുള്ളൂ. ന്യൂനപക്ഷങ്ങൾക്കും ദലിത്, ആദിവാസി, മാവോയിസ്റ്റുകൾ, ജനകീയ സമര പ്രവർത്തകർ മുതലായവർക്ക് നേരെ കേരള പോലീസ് നടത്തുന്ന ഏറ്റുമുട്ടൽ കൊല, പീഡനമുറകൾ, അന്യായ അറസ്റ്റ്, എന്നിവയെല്ലാം സജീവ ചർച്ചയായിരിക്കുന്ന പുതിയ കാലത്ത് അതിനെല്ലാം ശക്തിപകരുന്ന വിധത്തിലുള്ള തീരുമാനമാണ് പുരോഗമന സർക്കാറെന്ന് സ്വയം വിശേഷിപ്പിക്കുന്ന പിണറായി ഗവൺമെന്റ് സ്വീകരിച്ചിരിക്കുന്നത്. ഇത്തരം വിവാദ വിഷയങ്ങളിലെല്ലാം പ്രതികൾ പോലീസാണെന്നിരിക്കെ ഇതിൽ വസ്തുതാന്വേഷണം നടത്തി തീരുമാനമെടുക്കാനുള്ള മജിസ്റ്റീരിയൽ പദവി പോലീസിനു തന്നെ നൽകിയിരിക്കുന്നു എന്ന ഭീമാബന്ധമാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ പോലീസ് നടത്തുന്ന വെടിവെപ്പിലും മർദനമുറകളിലും താരതമ്യേന ഇപ്പോഴും മെച്ചപ്പെട്ട് നിൽക്കുന്നത് കേരള പോലീസ് ആണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നിരിക്കെ കേരള പോലീസ് ആഗ്രഹിക്കുംവിധം അവരെ ഉത്തരേന്ത്യൻ മോഡലിലേക്ക് മാറ്റുന്നത് ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്ക് തന്നെയും വലിയ ഭീഷണിയായിരിക്കും.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]