Press Release

യു.എ.പി.എ വിചാരണ തടവുകാരന്റെ മരണം ദുരൂഹം, കേരള സര്‍ക്കാര്‍ ഇടപെടണം

എന്‍.ഐ.എ കേസിലെ വിചാരണതടവുകാരനായ മലയാളി വിദ്യാര്‍ഥിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ഐ.എസ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തിയ കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് മരണപ്പെടുന്നത് എന്നത് സംശയകരമാണ്. എന്‍.ഐ.എയുടെ ട്രാക്ക് റെക്കോര്‍ഡിനെക്കുറിച്ച അതിശയകരമായ അവകാശവാദങ്ങള്‍ കേന്ദ്രസര്‍ക്കാരും മറ്റും ഉന്നയിച്ചുകൊണ്ടിരിക്കെ പുറത്ത് വരുന്ന പഠനങ്ങള്‍ മറിച്ചാണ് പറയുന്നത്. യു.എ.പി.എ കേസുകളില്‍ 95 ശതമാനമാണ് കുറ്റം തെളിയിക്കപ്പെടുന്നതെന്നാണ് അവകാശവാദമെങ്കിലും അറസ്റ്റ് ചെയ്യപ്പെടുന്നവരില്‍ 2.8 ശതമാനം മാത്രമാണ് കുറ്റം തെളിയിക്കപ്പെടുന്നവരെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. അതുപോലും അനന്തമായി നീളുന്ന വിചാരണകള്‍ക്കൊടുവില്‍ സൃഷ്ടിച്ചെടുക്കുന്ന മാപ്പുസാക്ഷികള്‍ കൂടിച്ചേര്‍ന്നതാണ്. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജുമൈല്‍ പി.പി, സംസ്ഥാന സെക്രട്ടറിമാരായ ഡോ അലിഫ് ഷുക്കൂര്‍, നൗഷാദ് സി.എ, സി.ടി സുഹൈബ് തുടങ്ങിയവര്‍ സംസാരിച്ചു.

Latest Updates