Press Release, Regional Updates

യതീഷ് ചന്ദ്രക്കെതിരെ കർശന നടപടി സ്വീകരിക്കണം : സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]

കൊറോണ നടപടികളുടെ ഭാഗമായി വീട്ടിൽ നിന്നും പുറത്തിറങ്ങി എന്നാരോപിച്ച് കണ്ണൂർ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ നടപ്പാക്കിയ ശിക്ഷാ രീതിയുടെ പുറത്ത് വന്ന ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണെന്ന് സോളിഡാരിറ്റി ജില്ല പ്രസിഡന്റ് പി.ബി.എം ഫർമീസ് അഭിപ്രായപ്പെട്ടു. ഏത്തമിടീക്കുന്നത് ഒരു ഫ്യൂഡൽ ശിക്ഷാ രീതായാണ്. പോലീസിന്റെ തെറ്റായ നടപടി ചോദ്യം ചെയ്ത വീട്ടമ്മയെ ഭീഷണിപെടുത്തുന്നതും ദൃശ്യത്തിൽ കാണാം. ബന്ധുക്കളുടെ മുമ്പിൽ വെച്ച് മനുഷ്യരുടെ അഭിമാനം ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഈ പ്രവൃത്തിക്ക് നേതൃത്വം നൽകിയ യതീഷ് ചന്ദ്രയെയും മറ്റു പോലീസുകാരെയും ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുന്നത് അടക്കമുള്ള ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. വിശദീകരണം ചോദിക്കുമെന്ന പോലീസ് മേധാവിയുടെ നിലപാട് കണ്ണിൽ പൊടിയിടുന്ന നടപടി മാത്രമാണ്. കേരളത്തിലെ പോലീസ് സംവിധാനത്തിന് ഒന്നാകെ തെറ്റായ സന്ദേശം നൽകുന്ന ഉന്നത ഉദ്യോഗസ്ഥന്റെ ഈ സമീപനത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നടപടി സ്വീകരിക്കണം. യതീഷ് ചന്ദ്ര മുൻപും ഇത്തരം ക്രൂരമായ പോലീസ് ആക്ഷനുകൾക്ക് കുപ്രസിദ്ധനാണ്. അതുകൂടി കണക്കിലെടുത്തുള്ള അച്ചടക്ക നടപടിയാണ് വേണ്ടത്. സർക്കാർ പുറത്തിറക്കിയ പുതിയ ഓർഡിനൻസ് പ്രകാരം പകർച്ചവ്യാധി തടയാൻ ഉദ്യോഗസ്ഥർക്ക് ചോദ്യം ചെയ്യപെടാനാവാത്ത അധികാരം ലഭിക്കുന്നുണ്ട്. അത് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സംരക്ഷണ കവചമാകുന്നില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തണം.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Latest Updates