Regional Updates

സംഘ് പരിവാർ അജണ്ടകളെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണം. സോളിഡാരിറ്റി പൊതുയോഗം.

തലശ്ശേരി.മത സ്വാതന്ത്ര്യം പൗരാവകാശം യൗവനം കേരളത്തിന് കാവലാവുക എന്ന പ്രമേയവുമായി സോളിഡാരിറ്റി നടത്തി വരുന്ന കാമ്പയിന്റെ ഭാഗമായി തലശ്ശേരി ഏരിയാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പൊതുയോഗം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എം.ബി.എം.ഫൈസലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ സംസ്ഥാന സമിതിയംഗം ഷംസീർ ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. ഒരു പൗരന് അവന്റെ മതത്തെ സ്വീകരിക്കാനും ആശയപ്രചരണം നടത്താനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. കേരളത്തിൽ മുമ്പ് യഥേഷ്‌ടം സംഭവിച്ചുകൊണ്ടിരുന്ന പലതും വർത്തമാനകാലത്ത് സംസാരിക്കാൻ പോലും ഭയമാണ്. അത്ര ഭയാനകമായ പ്രവർത്തനങ്ങളാണ് ആർ.എസ്.എസ്. സംഘ് പരിവാർ സമൂഹത്തിൽ നടത്തി കൊണ്ടിരിക്കുന്നത്.
ജമാഅത്തെ ഇസ്ലാമി തലശ്ശേരി ഏരിയാ പ്രസിഡണ്ട് എം.അബ്ദുന്നാസർ, എസ്.കെ.ഒ.ജില്ലാ സെക്രട്ടറി മിസ് ഹബ് ഷിബിലി, റാഷിദ് തലശ്ശേരി, അഷ്റഫ് തലശ്ശേരി എന്നിവർ സംസാരിച്ചു.
കാമ്പയിന്റെ പ്രചരണാർത്ഥം രണ്ട് ദിവസങ്ങളിലായി തലശ്ശേരി മേഖലയിൽ നടന്നു വന്ന വാഹന പ്രചാരണ ജാഥ പാനൂർ, കരിയാട്, കടവത്തൂർ ,പെരിങ്ങത്തൂർ, ചൊക്ലി ,കവിയൂർ ,പുനോൽ, കൂത്തുപറമ്പ് ,കതിരുർ , വഴി എടക്കാട് സമാപിച്ചു. ജാഥയിൽ കെ.എം.അഷ്ഫാക് , സക്കീർ ഹുസൈൻ, സവാദ്, ഷിബിലി, പി.എ.ഷഹീദ്, റാഷിദ് എടക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

Latest Updates