പാലക്കാട്: നൂറ്റാണ്ടിൻറെ പ്രളയത്തെയാണ് കേരളം അഭിമുഖീകരിച്ചത്. പാലക്കാടും വലിയ ദുരന്തമാണ് ഉണ്ടായത്. ഈ ദുരന്തത്തിന് ആഘാതം കുറക്കുന്നതിൽ ജനപ്രതിനിധികൾക്കും മറ്റു സംവിധാനങ്ങളും ഒപ്പം മനുഷ്യസ്നേഹികളായ ഒരുപറ്റം ചെറുപ്പക്കാർ ഉണ്ടായിരുന്നു. അവരെ ആദരിക്കുന്നതിലൂടെ സോളിഡാരിറ്റി മനുഷ്യത്വത്തെ യാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ശാന്തകുമാരി പറഞ്ഞു. ദുരിതത്തെ ഒറ്റകെട്ടായി പ്രളയത്തെ അഭിമുഖികരിച്ചതിലുടെ മലയാളികൾ ലോകത്തിന് തന്നെ വലിയ മാത്രകയാണ് സമർപ്പിച്ചത് എന്ന് അവർ കുട്ടി ചേർത്തു. പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട യുവാക്കൾ അടക്കമുള്ളവരെ ആദരിക്കാൻ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അഡ്വക്കറ്റ് ശാന്തകുമാരി.
സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് ഏ.കെ നൗഫൽ അധ്യക്ഷതവഹിച്ചു.
പീപ്പിൾ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് അംഗം സാദിഖ് ഉളിയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
റിട്ട. ഡിവൈഎസ്പിയും സൗഹൃദ വേദി വൈസ് ചെയർമാനുമായ മുഹമ്മദ് കാസിം,
വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം.സുലൈമാൻ എന്നിവർ ആശംസകളർപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡൻറ് ബഷീർ ഹസൻ നദ് വി സമാപന പ്രഭാഷണം നിർവഹിച്ചു. സിപിഎം ബ്രാഞ്ച് മെമ്പർ ഫാറൂഖ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സഹീർ, മുസ്ലിംലീഗ് മുനിസിപ്പൽ സെക്രട്ടറി ബഷീർ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് നസീർ തൊട്ടിയാൽ എന്നിവർ സംബന്ധിച്ചു സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി ലുഖ്മാൻ ആലത്തൂർ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം നൗഷാദ് ആലവി നന്ദിയും പറഞ്ഞു.