ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാൻഡിൽ നടന്നു വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി അംബുജാക്ഷൻ ഉദ്ഘാടനം നിർവഹിച്ചു. ആൾക്കൂട്ട കൊലപാതകം എന്ന പേരിൽ ഇന്ത്യയുടെ തെരുവിൽ ന്യൂനപക്ഷങ്ങൾ കൊലചെയ്യപ്പെടുന്നു. ഇടത്-വലത് രാഷ്ട്രീയ പാർട്ടികൾ അവരെ കൈയൊഴിയുമ്പോൾ ദലിത് മുസ്ലീം ഐക്യത്തിലൂടെ വിജയിച്ചിരുന്ന ജിഗ്നേഷ് മേവാനി യെ പോലെയുള്ളവരുടെ രാഷ്ട്രീയമാണ് ഇനി പ്രതീക്ഷ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് എസ്സെമം സൈനുദ്ധീൻ വിഷയാവതരണം നടത്തി. സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് ഷിഹാബ് കാസിം അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ചങ്ങനാശ്ശേരി ഏരിയ പ്രസിഡന്റ് ഷാക്കിർ ഹുസൈൻ സ്വാഗതവും ജമാഅത്ത് ഇസ്ലാമി ജില്ലാ സെക്രട്ടറി സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.