പാലക്കാട്: മതസ്വാതന്ത്യം പൗരാവകാശം – യൗവനം കേരളത്തിന് കാവലാവുക എന്ന തലക്കെട്ടിൽ സോളിഡാരിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റ ഭാഗമായണ് സോളിഡാരിറ്റി സംസ്കാരിക വേദി കലാജാഥ സംഘടിപ്പിച്ചത്. കലാജാഥയുടെ ഉദ്ഘാടനം മണ്ണാർക്കാട് വച്ച് നടന്നു. തുടർന്ന് ചെർപ്പുളശ്ശേരി, പട്ടാമ്പി, പത്തിരിപ്പാല, ആലത്തൂർ എന്നി ടൗണികളിൽ കലാജാഥക്ക് സ്വീകരണം നൽകി. പാലക്കാട് സ്റ്റേഡിയം പരിസരത്ത് കലാജാഥ സമപിച്ചു. സംഘ് പരിവാർ രാഷ്ട്രീയത്തിന്റെ ഭീകരമുഖം തുറന്ന് കാട്ടുന്നതായിരുന്നു കലാജാഥയുടെ ഉള്ളടക്കം. ഇന്ത്യാ രാജ്യം നടന്ന് കൊണ്ടിരിക്കുന്ന പശു ഭീകരത, നോട്ട് നിരോധം, ജി എസ് ടി തുടങ്ങിയ വിഷയങ്ങളും ആനുകാലിക സംഭവ വികാസങ്ങളോടുള്ള ഇടതുപക്ഷ നിലപാടുകളിലെ കാപട്യവും കലാജാഥയിൽ തുറന്നു കാണിച്ചു. എല്ലാ കേന്ദ്രങ്ങളിലും ജനങ്ങളും, വിദ്യാർത്ഥികളും അടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ കലാജാഥയെ സ്വീകരിക്കുയും ജാഥ അംഗങ്ങളെ അഭിന്ദിക്കുകയും ചെയ്തു. സോളിഡാരിറ്റി ജില്ലാ സമതി അംഗങ്ങളായ നൗഷാദ് ആലവി, ജംഷീർ മാഷ്, ശാക്കിർ അഹമ്മദ്, സനോജ് കൊടുവായൂർ, ആഷിഖ്, എന്നിവർ ജാഥക്ക് നേതൃർത്യം നൽകി. പാലക്കട് ഇസ്‌ലാമിയ കോളേജിലേ വിദ്യാർത്ഥികളായിരിന്നു കലാജാഥ അംഗങ്ങൾ.