തിരുവനന്തപുരം: ഇന്ത്യയിലെ നിലവിലെ ഭരണകൂടം പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അത് നാടിന് ആപത്താണെന്നും െക.മുരളീധരൻ എം.എൽ.എ. സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സ്വാതന്ത്ര്യ ദിനത്തിൽ ‘സംഘപരിവാർ ഭ്രാന്തൻ ദേശീയതക്കെതിരായ ഫ്രീഡം സ്ക്വയർ’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും വിഭാഗീയത പ്രോത്സാഹിപ്പിക്കുകയാണ്. ഇത് അവസാനം കണ്ടത് തിരുവനന്തപുരത്തെ ആർ.എസ്.എസ് പ്രവർത്തകെൻറ മരണത്തിലാണ്. രാഷ്ട്രീയ സംഘട്ടനങ്ങളിൽ നിരവധിപേർ കൊല്ലപ്പെട്ടപ്പോൾ ഒരു വിഭാഗത്തിെൻറ മാത്രം വീടുകൾ സന്ദർശിക്കുകയും അതിന് ഒൗദ്യോഗിക സംവിധാനങ്ങൾ ഉപയോഗിക്കുകയും ചെയ്യുകയുമാണ് കേന്ദ്രം ചെയ്തത്. ഇത് പക്ഷപാതപരമാണ്. പുറ്റിങ്ങൽ അപകടം മുതൽ നാമിത് കാണുകയാണ്. ഇന്നത്തെ ഇന്ത്യയിൽ ഒരാളുടെ മതവും രൂപവും അയാൾ കൈവശം വക്കുന്ന മാംസവും കൊല്ലപ്പെടാനുള്ള കാരണങ്ങളായി മാറിയിരിക്കുകയാണ്. രാഷ്ട്രീയമായ വിയോജിപ്പുകൾ ഉണ്ടെങ്കിലും മുഖ്യമന്ത്രിയെ സമൺ ചെയ്തെന്ന തരത്തിലുള്ള ഗവർണറുടെ നടപടികളോട് യോജിക്കാനാകില്ലെന്നും അേദ്ദഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് സമദ് കുന്നക്കാവ് സ്വാഗതം പറഞ്ഞു. ദേശീയതയെ എല്ലാ കൊള്ളരുതായ്മകളുേടയും മറയായി ഭരണകൂടം മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാർ തങ്ങളുടെ ദേശസ്നേഹം പ്രകടിപ്പിച്ചിരുന്നത് പല ഭാഷകളിലായിരുന്നു. ഇത്തരം വൈവിധ്യങ്ങളാണ് രാജ്യത്തിെൻറ നിലനിൽപ്പിെൻറ ആധാരശിലയെന്നും അത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അേദ്ദഹം പറഞ്ഞു. ഇടത് സഹയാത്രികനും രാഷ്്ട്രീയ നിരീക്ഷകനുമായ ചെറിയാൻ ഫിലിപ്പ്, മാധ്യമ നിരൂപകൻ ഭാസുരേന്ദ്രബാബു, സാമൂഹിക പ്രവർത്തകൻ ആർ. അജയൻ, വെൽഫെയർ പാർട്ടി നേതാവ് കെ.എ ഷെഫീക്ക്, പാളയം ഇമാം മൗലവി വി.പി സുഹൈബ്, ഫ്രേട്ടണിറ്റി പ്രതിനിധി ഷംസീർ ഇബ്രാഹീം, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എച്ച്.ഷഹീർ മൗലവി എന്നിവർ പെങ്കടുത്തു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് സമീർ തുണ്ടിൽ സ്വാഗതവും വൈസ് പ്രസിഡൻറ് അഫ്സൽ നന്ദിയും പറഞ്ഞു