കാസർകോട്: ഫാസിസത്തിനെതിരെ ജനകീയ ഐക്യ നിര ശക്തിപ്പെടണമെന്ന് ജമാഅത്തെ ഇസ് ലാമി കേരള അസിസ്റ്റൻറ് അമീർ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കാസർകോട് ജില്ലാ കേഡർ കോൺഫറൻസ് കാഞ്ഞങ്ങാട് ഹിറാ കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം നേടിയെടുത്ത സാമൂഹ്യവും സാംസ്കാരികവുമായ പുരോഗതി തകർക്കുകയാണ് ഫാസിസത്തിന്റെ ലക്ഷ്യം. ഫാസിസത്തെ പിടിച്ചു കെട്ടിയില്ലെങ്കിൽ രാജ്യത്തിന്റെ ജനാധിപത്യ മതേതര സൗഹൃദ പാരമ്പര്യം തകർക്കപ്പെടും. നുണകളാലാണ് ഫാസിസം ശക്തി ആർജിക്കാൻ ശ്രമിക്കുന്നത്, നുണകൾ പ്രചരിപ്പിച്ച് സമൂഹത്തെ വിഭജിച്ച് അധികാരം നിലനിർത്താനുള്ള ഫാസിസ്റ്റ് തന്ത്രം ജനകീയ ഐക്യത്തിലൂടെ തകർക്കാനാവുമെന്ന് ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സമദ് കുന്നക്കാവ് മുഖ്യ പ്രഭാഷണം നടത്തി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സി.എ യൂസുഫ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ഷാഫി, സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ അഹമ്മദ്, മുൻ ജില്ലാ പ്രസിഡന്റുമാരായ പി.എസ്.അബ്ദുല്ലക്കുഞ്ഞി, ഷഫീഖ് നസറുല്ലാഹ്, അബ്ദുൽ ലത്തീഫ് കുമ്പള, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ ജില്ലാ സമിതിയംഗങ്ങളായ യു.സി മുഹമ്മദ് സാദിഖ്, പി.സി മുഹമ്മദ് സാബിർ, ഇംറാൻ മൂസ, എച്ച്.എം നൗഷാദ്, നസറുദ്ദീൻ ഷാ , എ.ജി ജമാൽ, തുടങ്ങിയവർ സംസാരിച്ചു. കാഞ്ഞങ്ങാട് ഏരിയാ പ്രസിഡന്റ് ഡോ: മുഹമ്മദ് റിയാസ് സ്വാഗതവും ജില്ലാ സെക്രട്ടറി എൻ.എം റിയാസ് നന്ദിയും പറഞ്ഞു.
ഫോട്ടോ: സോളിഡാരിറ്റി ജില്ലാ കേഡർ കോൺഫറൻസ് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീർ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉദ്ഘാടനം ചെയ്യുന്നു.