ആ കുഞ്ഞുടുപ്പുകൾ പേരറിയാത്ത കൂട്ടുകാർ അണിയും – കാരുണ്യ വഴിയിൽ തുറക്കൽ HMSAUPS ൽ വസ്ത്ര ശേഖരണം നടത്തി
ഒരു തവണ ഉപയോഗിച്ച് പിന്നെ എടുക്കാതെ അലമാരയിലിട്ടും കളറും നിറവും പിടിക്കാതെ മാറ്റിയിട്ടും വീടുകളിൽ വെറുതെ കിടക്കുന്ന ഉടുപ്പുകൾ കുരുന്നുകൾ ശേഖരിച്ചപ്പോൾ കാരുണ്യവഴിയിലെ പുതിയ കാൽവെപ്പായി,.മഞ്ചേരി തുറക്കൽ HMSAUP സ്കൂളിലെ വിദ്യാർഥികളാണ് പേരറിയാത്ത നിർധരായ കൂട്ടുകാർക്കായി പ്രത്യേക കവറുകളിലായി വലിപ്പവും ഇനവും തിരിച്ച് ശേഖരിച്ചത്
“സുകൃതം ” ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായിരുന്നു വസ്ത്ര ശേഖരണം. എല്ലാ വെള്ളിയാഴ്ചയും വിദ്യാർഥികൾ ശേഖരിക്കുന്ന ഒരു രൂപാ നാണയം ഉപയോഗിച്ചാണ് ജീവകാരുണ്യ പദ്ധതികൾ നടപ്പിലാക്കുന്നത്
സ്കൂളിൽ നടന്ന ചടങ്ങിൽ ഉമ്മർ MLA ഗവ: മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന സോളിഡാരിറ്റി സേവന കേന്ദത്തിലേക്ക് വസ്ത്രങ്ങൾ കൈമാറി. സോളിഡാരിറ്റി ജില്ലാ പ്രസി സമീർ കാളിക്കാവ് വസ്ത്രങ്ങൾ ഏറ്റുവാങ്ങി