യൂത്ത് കഫേ: യുവാക്കൾ കുടുംബത്തോടൊപ്പം ഒന്നിച്ചിരിക്കുന്ന ഇടം.
യുവത്വം, ജീവിതത്തിലെ ഏറ്റവും തിരക്കുപിടിച്ച പ്രായം . ജോലിയും ബിസിനസും കുടുംബവും വീടും സൗഹൃദങ്ങളും സാമൂഹികപ്രവർത്തനങ്ങളുമൊക്കെയായി നിറഞ്ഞും കവിഞ്ഞും ഒഴുകുന്ന കാലം . അതേ സമയം എല്ലാത്തിനേയും വേണ്ടതുപോലെ ചേർത്ത് പിടിക്കാൻ കഴിയാത്ത സാഹചര്യം സ്വാഭാവികമായും വന്ന് ചേരുകയും ചെയ്യും . ജീവിതത്തിന്റെ മുന്നോട്ടുള്ള ഒഴുക്കിൽ ഏതെങ്കിലുമൊന്നിലേക്കോ ചിലതിലേക്കോ സമയവും ശ്രദ്ധയും പരിഗണനയുമൊക്കെ ചാഞ്ഞു പോകുമ്പോൾ നമ്മളറിയാതെ മറ്റു പലതും ചോർന്ന് പോകുന്നുണ്ടാകും. ചിലപ്പോഴത് ദാമ്പത്യമാകാം മക്കളാകാം പടച്ചോനോടുള്ള ബന്ധമാകാം സാമൂഹിക പ്രവർത്തനമാകാം സൗഹൃദങ്ങളാകാം .. […]
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലൈവ് പ്രഖ്യാപിച്ചു; ഒക്ടോബർ ആറിന് കോഴിക്കോട്
സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് ബിസിനസ് കോൺക്ലൈവ് ഒക്ടോബർ ആറിന് കോഴിക്കോട്. സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന പരിപാടിയുടെ പ്രഖ്യാപനം ഓൺലൈനിൽ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യ വൈസ് പ്രസിഡന്റും റിഫ ചേമ്പർ ഓഫ് കൊമേഴ്സ് ആന്റ് ഇൻറസ്ട്രി ചെയർമാനുമായ എസ്. അമീനുൽ ഹസൻ നിർവ്വഹിച്ചു. യുത്ത് ബിസിനസ് കോൺക്ലൈവിന്റെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. കേരളത്തിന് കച്ചവടത്തിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. അറബികളും യൂറോപ്യരുമായുള്ള കച്ചവട ബന്ധങ്ങളുടെ ചരിത്രപരമായ അനുഭവങ്ങളെ മുൻനിർത്തി കേരള യുവ […]
സി.പി.എമ്മിന്റെ വര്‍ഗീയ ധ്രുവീകരണ നീക്കങ്ങളെ ചെറുക്കും -സോളിഡാരിറ്റി
സി.പി.എമ്മിന്റെ വർഗീയ ധ്രുവീകരണ നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കണമെക്കുമെന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്. സോളിഡാരിറ്റി വടകരയിൽ സംഘടിപ്പിച്ച ‘മാഷാ അല്ലാഹ് സ്റ്റിക്കർ, കാഫിർ സ്ക്രീൻഷോട്ട്: സി.പി.എമ്മിന്റെ വർഗീയ ധ്രുവീകരണ നീക്കങ്ങളെ ചെറുക്കുക’ പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്താകമാനം രൂപപ്പെട്ട ഇസ്ലാമോഫോബിയയുടെ അന്തരീക്ഷം ഉപയോഗപ്പെടുത്തി അധികാരം സംരക്ഷിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമങ്ങൾ കേരളത്തിന്റെ സാമൂഹിക മണ്ഡലത്തെ വിഷലിപ്തമാക്കുമെങ്കിലും സി.പി.എം തിരിച്ചറിയണം എന്നദ്ദേഹം പറഞ്ഞു. പൊതുസമ്മേളനം ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ […]
ലോകഭാവനകൾക്ക് വിള്ളൽ വീഴ്ത്തുന്ന ചോദ്യങ്ങളാണ് ഗസ്സ
ഗസ്സക്കാരനായ ഖലീല്‍ അബൂയഹ്യയുടെ സന്ദേശം ഇങ്ങനെയായിരുന്നു. ”ഞങ്ങള്‍ക്ക് ഓടിപ്പോകാന്‍ കഴിയില്ല. എവിടെപ്പോയാലും കൊല്ലപ്പെടും അതിനാല്‍ അതിജീവനമെന്ന അത്ഭുതത്തിനു വേണ്ടി ക്ഷമയോടെ ഞങ്ങള്‍ ചെറുത്തുനില്‍ക്കും”. ഗസ്സയുടെ ന്യൂട്ടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഹുസാം അല്‍ അത്തര്‍ പറയുന്നു: ”ഞങ്ങള്‍ ഇരുട്ടിലും ദുരിതത്തിലുമാണ് കഴിയുന്നത് മിസൈലുകള്‍ ഞങ്ങളുടെ മേല്‍ പതിക്കുന്നു അതിനാല്‍ ഞാന്‍ വെളിച്ചം സൃഷ്ടിക്കാന്‍ ആലോചിച്ചു വെളിച്ചത്തിലൂടെ ചുറ്റുമുള്ള ഇരുട്ടിനെ ഞങ്ങള്‍ കീറിമുറിക്കും”. ഗസക്കാരനായ ഖത്വീബ് മഹ്മൂദ് അല്‍ ഹസനാത്തിന്റെ അനുഭവ വിവരണങ്ങള്‍ ഗസ്സയെ കുറിച്ച് ശരിയായ ചിത്രം […]
ഇസ്‌ലാമോഫോബിയ വിരുദ്ധ രാഷ്ട്രീയം വികസിപ്പിക്കും – സി.ടി സുഹൈബ് / റഷാദ് വി.പി
വീണ്ടുമൊരു ലോക്‌സഭാ തെരെഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സന്ദര്‍ഭത്തില്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും ഹിന്ദുത്വ രാഷ്ട്രീയ അജണ്ടകളെക്കുറിച്ചും എങ്ങനെ കാണുന്നു? ലോക്സഭ തെരെഞ്ഞെടുപ്പില്‍ ഹിന്ദുത്വ ശക്തികള്‍ പരാജയപ്പെടേണ്ടത് ഇന്ത്യയുടെ മുന്നോട്ടുപോക്കിന് അനിവാര്യമാണ്. ബാബരി മസ്ജിദ് തകര്‍ച്ചക്കും ബാബരി വിധിക്കും ശേഷം അനീതിയുടെ മേല്‍ കെട്ടിപ്പടുത്ത രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയെ രാജ്യം മുഴുവന്‍ ആഘോഷിച്ച സന്ദര്‍ഭത്തിലാണ് ഈ തെരെഞ്ഞെടുപ്പ്. വ്യത്യസ്ത സമുദായങ്ങളുടെ പൊതു കരാറായ രൂപപ്പെട്ട ഭരണഘടന വിഭാവന ചെയ്ത ഇന്ത്യ എന്ന ആശയം തന്നെ നിലനില്‍ക്കണോ എന്ന സന്നിഗ്ദമായ ചോദ്യത്തെയാണ് നമുക്ക് […]
വംശഹത്യകളുടെ ബ്രാഹ്മണ്യം
ഇന്ത്യയില്‍ ബാബരി മസ്ജിദ് എന്ന തകര്‍ക്കപ്പെട്ട പള്ളി ഇന്നൊരു പ്രതീകമായി തീര്‍ന്നിരിക്കുന്നു. പള്ളി തകര്‍ത്ത് രാമക്ഷേത്രം നിര്‍മിച്ചത് ഇവിടുത്തെ ബ്രാഹ്മണ ആധിപത്യത്തിന്റെ ചോരുന്ന ശക്തി വീണ്ടെടുക്കാനുള്ള ശ്രമമായിട്ട് കാണാം. ബ്രാഹ്മണ ഇന്ത്യക്ക് വേണ്ടി, രാമ രാജ്യത്തിന് വേണ്ടി തകര്‍ക്കപ്പെട്ട പള്ളി കൂടുതല്‍ ആഴത്തിലേക്ക് നമ്മെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ്. ബ്രാഹ്മണ്യത്തിന്റെ അധിനിവേശത്താല്‍ പല വിധമായ വംശഹത്യകള്‍ക്ക് വിധേയമാക്കപ്പെട്ട ദളിത്, ബഹുജന്‍ വിഭാഗങ്ങളുടെ അനേക പ്രതിരോധങ്ങളുടെ ഫലമായി ബ്രാഹ്മണ്യം അധീശത്വം നിലനിര്‍ത്താന്‍ മറ്റ് കുടിലതകളിലേക്ക് കടന്നിരിക്കുകയാണ്. അതിനാല്‍ തന്നെ […]
ദുരന്തമുഖത്തെ യുവസാന്നിധ്യം പ്രതീക്ഷയേകുന്നത് – പി. മുജീബുർറഹ്മാൻ
സോളിഡാരിറ്റി യൂത്ത് കഫേക്ക് വണ്ടൂരിൽ തുടക്കം ദുരന്തമുഖത്തെ വർധിച്ച യുവ സാന്നിധ്യം പ്രതീക്ഷയേകുന്നതാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുർറഹ്മാൻ. സംസ്ഥാനത്ത് 80ലധികം കേന്ദ്രങ്ങളിൽ നടക്കുന്ന സോളിഡാരിറ്റി യൂത്ത് കഫേയുടെ സംസ്ഥാനതല ഉദ്ഘാടനം വണ്ടൂരിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ദുരന്തമുഖത്ത് ഇരകൾക്ക് ആശ്വാസകരമാവുന്ന എല്ലാ പ്രവർത്തനങ്ങളെയും സർക്കാർ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടത്. ജനകീയമായി മാത്രമേ നമുക്കിതിനെ മറികടക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. ഹിന്ദുത്വ വംശീയത നിറഞ്ഞാടുന്ന കാലത്ത് ധീരതയും അഭിമാനബോധവുമുള്ള […]