[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]
കൊച്ചി: ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും സംരക്ഷകരാകേണ്ട ഭരണകൂടം തന്നെ രാജ്യത്തെ ജനാധിപത്യത്തെയും പൗരത്വത്തെയും റദ്ദ് ചെയ്യുകയാണെന്നും അസമിലും കശ്മീരിലും മാത്രമല്ല രാജ്യത്ത് മൊത്തം ഇതാണ് അവസ്ഥയെന്നും എം.പി ഹൈബി ഈഡൻ. എറണാകുളം വഞ്ചി സ്ക്വയറിൽ ‘ദേശമില്ലാത്ത പൗരന്മാരും ദേശത്തിലെ തടവുകാരും’ എന്ന തലക്കെട്ടിൽ സോളിഡാരിറ്റിയും എസ്.ഐ.ഒയും സംയുക്തമായി സംഘടിപ്പിച്ച അസം കശ്മീർ ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ജനപ്രതിനിധികളെവരെ ഭീഷണിപ്പെടുത്തിയും പേടിപ്പിച്ചുമാണ് ഭരണകൂട ഫാഷിസം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന അർട്ടിക്ക്ൾ 370 ദുർബലമാക്കിയ ബില്ലിനെതിരെ പാർലമെന്റിൽ സംസാരിക്കാനുള്ള അവകാശം വരെ ഭരണപക്ഷം നിഷേധിക്കുകയാണ് ചെയ്തത്. ബില്ലിനെ എതിർക്കാൻ പ്രത്യേക നോട്ടീസ് നൽകിയെങ്കിലും അന്യായമായി അതിനുള്ള അവസരം നിഷേധിച്ച അനുഭവമാണ് ഉണ്ടായതെന്നും രാജ്യത്തെയും ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും സംരക്ഷിക്കാൻ ഇതുപോലുള്ള വിപുലമായ കൂട്ടായ്മകളും സംഗമങ്ങളുമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീരിലും അസമിലും നടക്കുന്നത് പരന്മാർക്കെതിരായ ക്രൂരമായ അക്രമമാണെന്ന് സംഗമത്തിലെ മുഖ്യാതിഥി പ്രമുഖ പത്രപ്രവർത്തകൻ അമിത് സെൻ ഗുപ്ത പറഞ്ഞു. കശ്മീരിൽ മുസ്ലിംകളുളള മേഖലയിൽ സൈന്യം മാത്രമാണ് പുറത്തിറങ്ങുന്നത്. പരിക്കേറ്റവർ പോലും അറസ്റ്റ് ഭയന്ന് ആശുപത്രിയിൽ പോകാൻ മടിക്കുന്നു. കുട്ടികളും വൃദ്ധന്മാരും സ്ത്രീകളും എന്നു തുടങ്ങി ഹൈക്കോടതി ബാർ കൗൺസിൽ നേതാക്കളും അഭിഭാഷകരും മുതിർന്ന രാഷ്ട്രീയ നേതാക്കളും വരെ ജയിലിലാണ്. എന്നാൽ എല്ലാ കശ്മീരികളും സന്തോഷത്തിലാണെന്ന് ഗവർണറും പൊലീസ് മേധാവിയും പ്രഖ്യാപിക്കുന്നു. ഹിറ്റ്ലർ ജർമ്മനിയിൽ ചെയ്‍തത് പോലുള്ള ജനാധിപത്യ ധ്വംസനമാണ് ഇവിടെയും നടക്കുന്നത്. അസമിലും പ്രശ്നം വളരെ ഗുരുതരമാണ്. ഇന്ത്യൻ പൗരന്മാരാണെന്നതിന് എല്ലാ രേഖകളുമുള്ളവരെ വരെ പരത്വത്തിൽ നിന്ന് പുറത്താക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോ. സെബാസ്റ്റ്യൻ പോൾ, ശിഹാബ് പൂക്കോട്ടൂർ, കെ.കെ ബാബുരാജ്, അനൂപ് വി.ആർ, വസിം ആർ.എസ്, എം.പി ഫൈസൽ, നഹാസ് മാള എന്നിവർ സംസാരിച്ചു. ഉമർ ആലത്തൂർ സ്വാഗതവും ബിനാസ് ടി.എ നന്ദിയും പറഞ്ഞു.
[/et_pb_text][et_pb_image _builder_version=”3.0.100″ src=”https://solidarityym.org/wp-content/uploads/2019/10/IMG_2768.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” always_center_on_mobile=”on” force_fullwidth=”off” show_bottom_space=”on” /][/et_pb_column][/et_pb_row][/et_pb_section]