[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”18px”]
ഹാഥ്റസിലെ പ്രതിഷേധങ്ങളെ കരിനിയമങ്ങൾ ചാർത്തിയും രാജ്യദ്രോഹമാരോപിച്ചും അടിച്ചമർത്താനുള്ള സവർണ്ണ ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ ശ്രമങ്ങളിലൂടെ രാജ്യത്ത് ജനാധിപത്യം ബാക്കിയില്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള.
കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറി സിദ്ദിഖ് കാപ്പനെതിരെ യുഎപിഎ ചുമത്തിയ യു പി പോലീസിൻ്റെ നടപടി പൗരൻമാരുടെ ജനാധിപത്യാവകാശങ്ങളെ പോലും നിരാകരിക്കുന്നതാണ്. അതീഖുര്‍ റഹ്‌മാൻ, മസൂദ് അഹ്‍മദ് , ആലം എന്നിവരുടെ അറസ്റ്റും ക്രൂരമായി കൊലചെയ്യപ്പെട്ട പെൺകുട്ടിക്കെതിരെ നടക്കുന്ന പ്രചരണങ്ങളും മനുഷ്യത്വരഹിതമായ സവർണ്ണാധിപത്യ രാഷ്ട്രത്തിലേക്കാണ് രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. സംശകരമായ സാഹചര്യത്തിൽ ഡൽഹിയിൽ നിന്ന് ഹർഥാസിലേക്കുള്ള യാത്രയിൽ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന യു.പി പൊലീസിന്റെ പ്രസ്താവന സഞ്ചാരസ്വാതന്ത്രൃമടക്കമുള്ള മൗലീകാവകാശങ്ങളെപ്പോലും ചോദ്യം ചെയ്യുന്നതാണ്. ലാപ്ടോപ്പ്, മൊബൈൽ ഫോൺ, സാഹിത്യങ്ങൾ എന്നിങ്ങനെ രാജ്യത്തെ ക്രമസമാധാനത്തെ ഇല്ലാതാക്കുന്നതായി ഇവരിൽ നിന്ന് കണ്ടെത്തിയെന്ന് പറയുന്ന പോലീസ് യഥാർഥത്തിൽ സവർണ്ണ ഹിന്ദുത്വയുടെ അജണ്ടകൾക്കാണ് കുടപിടിക്കുന്നത്. പ്രതികരിക്കുന്നവർക്കെതിരെ രാജ്യദ്രോഹമുദ്ര ചാർത്തിയും എതിർക്കുന്ന മാധ്യമങ്ങളെ ഭീഷണികളിലൂടെ നിശബ്ദരാക്കുവാനുമുള്ള ഇത്തരം ശ്രമങ്ങൾ പക്ഷെ പ്രക്ഷോഭങ്ങളുടെ മനോവീര്യം വർദ്ദിപ്പിക്കാനും പ്രതിഷേധങ്ങളെ കൂടുതൽ മുനകൂർത്തതാക്കാനുമേ ഉപകരിക്കൂ എന്ന് അദ്ധേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]