News & Updates

സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള വിദ്വേഷ പ്രചാരണം സംബന്ധിച്ച് പരാതി നൽകി

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍  മുമ്പാകെ

ബഹുമാനപ്പെട്ട് സര്‍,

പരാതിക്കാരന്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് എന്ന സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രതികള്‍  പ്രതികള്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, ന്യൂസ് 18 കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാഹുല്‍ ശിവശങ്കര്‍, സന്ദീപ് വാര്യർ, ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബു എന്നിവരും ഓണ്‍ലൈന്‍ ചാനലുകളായ  മറുനാടന്‍ മലയാളി കര്‍മ്മ ന്യൂസ് എന്നിവയുടെ എഡിറ്റര്‍മാരുമാണ്.

കളമശ്ശേരിയില്‍ ഇന്നലെ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും മറ്റുമായി സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളും മറ്റും നടത്തരുതെന്ന് കേരള ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനു ശേഷം നിരവധി വ്യാജവും  സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്ന തരത്തിലുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി നടന്നിട്ടുള്ളത്. 


പ്രതികളുടെ പ്രതികരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന്‍റെ സ്കീന്‍ ഷോട്ട് ഇതോടൊപ്പം സമര്‍പ്പിക്കുന്നുണ്ട്. 
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍  വര്‍ഗീയ മുതലെടുപ്പിന് ശ്രമിച്ചു എന്ന് അങ്ങ് തന്നെ വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചിരുന്നു. ആയതിനാല്‍ ഈ പ്രതികളുടെ സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുണമെന്നും വ്യത്യസ്ത മത സമൂഹങ്ങള്‍ തമ്മില്‍ വൈരവും  ശത്രുതയും സൃഷ്ടിക്കണമെന്നും  അതുവഴി സമൂഹത്തില്‍ കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടുകൂടി പ്രതികള്‍ നടത്തിയിട്ടുള്ള ബോധപൂര്‍വ്വമായ പ്രചാരണങ്ങള്‍ക്കെതിരെ കേസെടുത്ത്  ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.

 

Latest Updates