[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”19px” header_font=”notosansmalayalam||||||||”]
വഖഫ് വിഷയത്തില്‍ മുഖ്യമന്ത്രി മുസ്‌ലിം സമുദായത്തെ ഭിന്നിപ്പിക്കുന്ന രീതിയിലാണ് ഇടപെട്ടതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. കേരള സാമൂഹിക ഘടനയില്‍ വലിയ അപകടമുണ്ടാക്കുന്ന സോഷ്യല്‍ എഞ്ചിനീയറിംഗാണ് ഇടതുപക്ഷം വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി തുടരാന്‍ നടത്തുന്നത്. സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി പലതരത്തില്‍ അവകാശം നിഷേധിക്കപ്പെട്ട സമുദായത്തെ കൂടുതല്‍ അരക്ഷിതമാക്കുകയാണ് ഈ നടപടി.
നിലവില്‍ വഖഫ് നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവെക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി പറയുന്നു. അപ്പോള്‍ ഈ ബില്ല് നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയത് എന്തിനെന്ന് അവര്‍ വ്യക്തമാക്കണം. മാത്രമല്ല, ഉദ്യോഗമടക്കമുളള അധികാര പങ്കാളിത്തത്തില്‍ വളരെ പിറകിലായ മുസ്‌ലിം സമുദായത്തിന് പി.എസ്.സി വഴി നിയമനം നടക്കുന്ന കൂടുതല്‍ തസ്തികകള്‍ നഷ്ടപ്പെടുത്താനാണ് ഇടത് നീക്കം കാരണമാകുക. ഇതിനെല്ലാം പരിഹാരം ദേവസം റിക്രൂട്ട്‌മെന്റിനായി രൂപീകരിച്ച പോലെ സ്വതന്ത്ര സംവിധാനം വഖഫ് ബോര്‍ഡിന് കീഴില്‍ രൂപീകരിക്കലാണെന്നും നഹാസ് കൂട്ടിച്ചേര്‍ത്തു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]