[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||”]
കോഴിക്കോട്: മലപ്പുറം ഗവൺമെന്റ് കോളേജിൽ ദേശവിരുദ്ധ പോസ്റ്റർ പതിച്ചെന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട റിൻഷാദിനെ വീട്ടിൽ കയറി അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘ്പരിവാർ ഗുണ്ടകളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ്. ആസൂത്രിതമായി സംഘടിച്ചെത്തിയ സംഘ്ഭീകരർ ജെ.എൻ.യുവിലെ നജീബിനെ പോലെ ഇല്ലാതാക്കുമെന്നാണ് റിൻഷാദിനെ ഭീഷണിപ്പെടുത്തിയത്. മുഖംമറച്ചെത്തിയ മൂന്നുപേർ വീട്ടിൽ ഒറ്റക്കായിരുന്ന റിൻഷാദിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മുസ്ലിംകൾക്കും മറ്റുമെതിരെയുള്ള ആൾക്കൂട്ട അക്രമങ്ങൾ കേരളത്തിൽ ഇല്ലാതെ സംരക്ഷിക്കുന്നത് ഞങ്ങളാണെന്ന് മേനിനടിക്കുന്ന പാർട്ടിയും പൊലീസും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ ധൈര്യം കാണിക്കണമെന്നും റിൻഷാദിനും കുടുംബത്തിനും സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മർദ്ദനമേറ്റ റിൻഷാദിനെ മേലാറ്റൂർ എളയാറ്റൂർ സ്കൂൾപടിയിൽ സോളിഡാരിറ്റി നേതാക്കൾ സന്ദർശിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ, വൈസ്പ്രസിഡന്റ് സമദ് കുന്നക്കാവ്, സംസ്ഥാന സമിതിയംഗം സാദിഖ് ഉളിയിൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]