Press Release

സാമ്പത്തിക സംവരണം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോടും പി.എസ്.സിയോടും ഹൈകോടതി വിശദീകരണം തേടി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]

കോഴിക്കോട്: സാമ്പത്തിക സംവരണ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോടും പി.എസ്.സിയോടും ഹൈക്കോടതി വിശദീകരണം തേടി. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് നടപടി. വിദ്യാഭ്യാസ-ഉദ്യോഗ രംഗങ്ങളില്‍ നടപ്പിലാക്കിയ സംവരണം ചോദ്യം ചെയ്താണ് ഹരജി.
103ാം ഭരണഘടനാ ഭേദഗതിയെയും മുന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കിയ സംസ്ഥാന സര്‍ക്കാറിന്റെയും പി.എസ്.സിയുടെയും ഉത്തരവുകളെയും ചോദ്യം ചെയ്താണ് സോളിഡാരിറ്റി ഹരജി സമര്‍പ്പിച്ചത്. മുന്നോക്ക സംവരണം നടപ്പിലാക്കാനായി സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാനമാക്കിയ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ സാധുതയും ഹരജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. മുന്നോക്ക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും സമൂഹത്തില്‍ കൂടുതല്‍ അസമത്വങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് ഹരജിയിലെ പ്രധാന വാദം. ശാസ്ത്രീയമായ പഠനങ്ങള്‍ ഇല്ലാതെ, രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ സംവരണം നടപ്പാക്കിയത്. അതിനാല്‍ നിലവിലെ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വമായ സാമൂഹിക നീതിക്ക് വിരുദ്ധമാണെന്നും അതിനാല്‍ സംവരണം നല്‍കിയ ഭേദഗതിയും സര്‍ക്കാര്‍, പി.എസ്.സി ഉത്തരവുകളും റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Latest Updates