[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”16px”]
കോഴിക്കോട്: ഒരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും പാടില്ലാത്ത നിയമമാണ് ദേശദ്രോഹ നിയമമെന്ന് സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞിരുന്നു. എന്നാൽ സ്വതന്ത്ര്യത്തിന് ശേഷമുള്ള രാജ്യത്തിന്റെ ചരിത്രം നോക്കിയാൽ ദേശദ്രോഹ നിയമങ്ങളുടെ എണ്ണവും വണ്ണവും വർധിച്ചു വരുന്നതാണ് കണ്ടത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രതിരോധിക്കാനെന്ന പേരിൽ എന്താണ് നിയമ വിരുദ്ധ പ്രവർത്തനമെന്ന് പോലും നിർവചിക്കാതെ അധികാരികൾക്ക് ഏതൊരാൾക്കുമെതിരെ പ്രയോഗിക്കാനാകുന്ന തരത്തിൽ ഭീകരനിയമങ്ങൾ വികസിപ്പിക്കുകയാണ് ചെയ്തത്. ടാഡ, പോട്ട എന്നിവയിലൂടെ കടന്ന് യു.എ.പി.എയിലെത്തി നിൽക്കുകയാണ് ഇപ്പോൾ ഭീകര നിയമങ്ങളുടെ വളർച്ച.
2019-ൽ രണ്ടാം മോദി സർക്കാർ അധികാരത്തിലേറിയ ഉടനെ ആദ്യ പാർലമെന്റ് സമ്മേളനത്തിൽ യു.എ.പി.എ, എൻ.ഐ.എ ഭേദഗതി നിയമങ്ങൾ പാസാക്കിയെടുത്തു. രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും ഉറപ്പ് നൽകുന്ന എല്ലാ പൗരാവകാശങ്ങളെയും റദ്ദ് ചെയ്യുന്ന തരത്തിലേക്ക് ഭീകര നിയമങ്ങൾ ഉയർന്നു. ദേശസുരക്ഷക്ക് പൗരാവകാശത്തെക്കാൾ പ്രാധാന്യമുണ്ടെന്ന വാദമാണ് അതിനായി കാര്യമായുയർത്തിയത്. പൗരാവകാശമില്ലാതെ ദേശസുരക്ഷയുണ്ടാക്കുകയെന്നതിലെ അനീതി അധികാരികൾ പരിഗണിച്ചില്ല. ഈ ഭേദഗതികളിലൂടെ സംസ്ഥാനങ്ങളുടെ എല്ലാ ഫെഡറൽ അവകാശങ്ങളെയും ഇല്ലാതാക്കി എൻ.ഐ.എ എന്ന കേന്ദ്ര ഏജൻസി സംസ്ഥാന വിഷയങ്ങളിൽ ഇടപെടുന്ന അവസ്ഥയുണ്ടായി. ഏതൊരാളെയും ഭീകരവാദിയായി മുദ്രകുത്തി അവനെ നിരോധിക്കാൻ യു.എ.പി.എ ഉപയോഗിക്കാവുന്ന അവസ്ഥവന്നു.
ഭേദഗതിയിലൂടെ ശക്തിപ്പെടുത്തുന്നതിന് മുമ്പുതന്നെ യു.എ.പി.എയും എൻ.ഐ.എയും ഉപയോഗപ്പെടുത്തി അധികാരികൾ ആയിരക്കണക്കിന് നിരപരാധികളെ ജയിലിലച്ചിരുന്നു. അതിൽ മഹാഭൂരിപക്ഷവും മുസ്ലിംകളായിരുന്നു. പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅദനി, പരപ്പനങ്ങാടിയിലെ സകരിയ്യ തുടങ്ങീ ധാരാളം പൗരന്മാർ വർഷങ്ങളായി വിചാരണ തടവുകാരായി തുടരുകയാണ്. കുറ്റപത്രം സമർപ്പിക്കുകപോലും ചെയ്യാതെ ഭീകരനിയമങ്ങളുടെ പിൻബലത്തോടെ പീഡിപ്പിക്കുകയാണ് അവരെയെല്ലാം. യു.എ.പി.എ ചുമത്തപ്പെട്ട ചിലർക്ക് വേണ്ടി ശബ്ദമുയർത്താൻ മുഖ്യധാര താൽപര്യം കാണിച്ചിട്ടുണ്ട്. എന്നാൽ മേൽപറഞ്ഞ നിരപരാധികൾക്ക് വേണ്ടി ശബ്ദമുയർത്താൻ ആരും തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ജനാധിപത്യത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും കടക്കൽ കത്തി വെക്കുന്ന യു.എ.പി.എയെ പതിനൊന്ന് വർഷമായി ഈ ഭീകരനിയമത്തിന്റെ ഇരയായി തടവിൽ കഴിയുന്ന സകരിയ്യയുടെ ഉമ്മ ബിയ്യുമ്മ മുന്നിൽ നിൽക്കുകയാണ്. മകന്റെ പിരിയലിൽ പ്രയാസമനുഭവിച്ച് ആശുപത്രി കിടക്കയിലായ അവർ അവിടെ നിന്നാണ് ധീരമായ ഈ പോരാട്ടത്തിന് ഇറങ്ങുന്നത്. ഫ്രിസകരിയ്യ ആക്ഷൻ ഫോറത്തിന്റെയും സോളിഡാരിറ്റിയുടെയും പിന്തുണയോടെയാണ് ബിയ്യുമ്മ ഭീകരനിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]