[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”16px”]
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങളെ ചോരയിൽമുക്കി ഇല്ലാതാക്കാൻ സാധിക്കാത്തതിനാൽ കോടതിയെ ഉപയോഗിച്ച് കേസ് നീട്ടിവെച്ച് പ്രക്ഷോഭകരുടെ ആത്മവീര്യം കെടുത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. പൗരത്വത്തിന്റെയും അവകാശങ്ങളുടെയും സ്ഥാപനത്തിനായുള്ള ഈ പോരാട്ടത്തെ തളർത്താൻ ഒരു ശക്തിക്കും സാധിക്കില്ലെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. വലിയ പ്രക്ഷോഭങ്ങൾക്ക് കാരണമാകുകയും വിവിധ ജനവിഭാഗങ്ങളെ ആശങ്കയിലാക്കുകയും ചെയ്ത നിയമത്തിനെതിരായ കേസായിട്ടു പോലും സാധാരണ കേസുകളിലെ ലാഘവത്തോടെ സർക്കാറിന് നാല് ആഴ്ചകൂടി നീട്ടി നൽകുകയാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയുടെ തന്നെ വിശ്വാസ്യത നഷ്ടപ്പെടാനും ഭരണഘടനാ സ്ഥാപനങ്ങൾ ദുർബലപ്പെടാനുമാണിത്തരം നടപടികൾ കാരണമാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]