ഹിന്ദുത്വ ഭീകരത ചെറുക്കുക – സോളിഡാരിറ്റി യുവജന പ്രതിരോധ സംഗമം

രാജ്യം നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളി ഹിന്ദുത്വ ഭീകരതയാണെന്നും അതിനെ ചെറുക്കാൻ ഹിന്ദുത്വ വിരുദ്ധരായ മുഴുവനാളുകളുടേയും ബാധ്യതയുണ്ടെന്നും ജമാഅത്തെ ഇസ്ലാമി അസി.അമീർ  പി. മുജീബുറഹ്മാന്‍ . ഗുജറാത്ത് വംശഹത്യക്ക് 21 വർഷങ്ങൾ തികയുന്ന സാഹചര്യത്തിൽ   ഹിന്ദുത്വ ഭീകരതക്കെതിരെ യുവജന പ്രതിരോധ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംഘടിപ്പിച്ച  പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം. മഞ്ചേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുസമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം […]

സോളിഡാരിറ്റി സംസ്ഥാന നേതൃസംഗമത്തിന് തുടക്കമായി

2023 ഫെബ്രുവരി 25,26 ശനി, ഞായർ ദിവസങ്ങളിലായി  ശാന്തപുരം അൽജാമിഅ അൽ ഇസ്‌ലാമിയ  കാമ്പസിൽ നടക്കുന്ന  സോളിഡാരിറ്റി സംസ്ഥാന നേതൃസംഗമത്തിന് തുടക്കമായി. ശനിയാഴ്ച രാവിലെ ആരംഭിച്ച നേതൃസംഗമം ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി  അദ്ധ്യക്ഷത വഹിച്ചു. 2023- 2024 പ്രവർത്തന കാലയളവിലെ വിവിധ വകുപ്പുകളുടെ അവതരണങ്ങൾ നടന്നു. വിവിധ സെഷനുകളിലായി  ജമാഅത്തെ ഇസ്‍ലാമി കേരള അസിസ്റ്റന്റ് അമീർ പി.മുജീബുറഹ്മാൻ, ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി […]

സി.പി.എമ്മിൻ്റ പ്രതിരോധ റാലി ധ്രുവീകരണ റാലിയായി മാറിയിരിക്കുന്നു: സി.ടി സുഹൈബ്

അഖിലേന്ത്യ മുസ്‍ലിം സംഘടന പ്രതിനിധികൾ ഒരുമിച്ച് ആർ.എസ്.എസുമായി നടത്തിയ ചർച്ചയെ ജമാഅത്ത് – ആർ.എസ്.എസ് ചർച്ച എന്ന രീതിയിൽ  ചിത്രീകരിച്ചും വക്രീകരിച്ചുo നുണ പ്രചരിപ്പിച്ച് അതിനെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗപ്പെടുത്തുകയാണ് സി.പി.എം ചെയ്യുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് സി.ടി സുഹൈബ്. സി.പി.എമ്മിൻ്റ കേന്ദ്ര വിരുദ്ധ ജാഥ ജമാഅത്ത് വിരുദ്ധ ജാഥയായും പ്രതിരോധ റാലി ധ്രുവീകരണ റാലിയായും മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുത്വ ഭീകരതക്കെതിരെ യുവജന പ്രതിരോധം എന്ന തലക്കെട്ടിൽ ഫെബ്രുവരി 26 ന് മഞ്ചേരിയിൽ വെച്ച് നടക്കുന്ന […]

പള്ളിയിൽ നിന്ന് ആരംഭിക്കാം നമ്മുടെ ഓരോ ദിവസവും – തൗഫീഖ് മമ്പാട്

നമ്മുടെ ദൈനംദിന ജീവിതത്തെ ഇസ്‍ലാം ക്രമീകരിച്ചിരിക്കുന്നത് എങ്ങനെയെന്ന് ആലോചിച്ചിട്ടുണ്ടോ? വിശ്വാസിയുടെ ദിവസം തുടങ്ങുന്നത് നമസ്കാരത്തോടെയാണ്. നമസ്കാരത്തോടെ തന്നെയാണ് ഓരോ ദിവസവും അവസാനിക്കുന്നതും. അതിനിടയിൽ നാം നിത്യവൃത്തിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ കൃത്യമായ ഇടവേളകളിൽ മൂന്ന് തവണ വീണ്ടും നമസ്കാരത്തിനായി വന്ന് പോകാൻ അല്ലാഹു കൽപിക്കുന്നുണ്ട്. അഥവാ, നമസ്കാരം കേന്ദ്രബിന്ദുവായ ഒരു ദൈനംദിന ജീവിത ക്രമമാണ് ഇസ്‍ലാം വിശ്വാസികളുടെ മുന്നിൽ വെക്കുന്നത്. ഇങ്ങനെയൊരു ദൈനംദിന ജീവിത ക്രമമാണ് നമ്മുടെ മനസ്സിൽ ഈമാനിന്‍റേയും തഖ്വയുടെയും നനവ് ഉണങ്ങാതെ  നിലനിൽക്കാൻ സഹായിക്കുന്നത്. ആഴ്ചയിൽ ഒരു […]

ഖുര്‍ആന്‍ മജ്‍ലിസ് സംസ്ഥാനതല ഉദ്ഘാടനം

‘ലെറ്റ്സ് ബിഗിൻ ഫ്രം മസ്ജിദ്’ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി  സംഘടിപ്പിക്കുന്ന കാമ്പയിൻറെ ഭാഗമായി സംസ്ഥാനത്തുടനീളം നടത്തുന്ന ഖുർആൻ മജ്ലിസിന്‍റെ സംസ്ഥാന തല ഉദ്ഘാടനം മൗലവി ബഷീര്‍ മുഹിയുദ്ദീന്‍ നിര്‍വ്വഹിച്ചു.  ഫാഷിസ്റ്റ് കാലത്തെ പ്രതിസന്ധികളെ അതിജീവിക്കാൻ ആഴത്തിലുള്ള ആത്മീയ കരുത്ത് അനിവാര്യമാണെന്നും നമസ്കാരത്തിലെ കൃത്യതയും ഖുർആനുമായുള്ള ബന്ധവും ആത്മീയ കരുത്തിനെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.   കുറ്റ്യാടി പീസ് സ്വകയറിൽ നടന്ന പരിപാടിയിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്  സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് […]

ആത്മീയ കരുത്ത് സാമൂഹിക പോരാട്ടത്തിൻറെ ഊർജമാണ് – സിടി സുഹൈബ്

ദൈവബോധത്തിൽ നിന്നുണ്ടാകുന്ന ആത്മീയ കരുത്താണ് സാമുഹിക പ്രവർത്തനങ്ങളുടെ കരുത്ത് വർധിപ്പിക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് സി.ടി സുഹൈബ്. ‘ലെറ്റ്സ് ബിഗിൻ ഫ്രം മസ്ജിദ്’ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമസ്കാരത്തിനായി പള്ളിയിൽ ഒരുമിച്ച് കൂടുന്നതിലൂടെ സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടും. വിശ്വാസ സ്വാതന്ത്ര്യത്തിനും ആരാധന കേന്ദ്രങ്ങൾക്കുമെതിരെ സംഘ് പരിവാർ ഫാഷിസം പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ വിശ്വാസവും അതിൻറെ ആവിഷ്കാരങ്ങളും കൂടുതൽ ധീരതയോടെ ഉയർത്തിപ്പിടിച്ചാണ് പ്രതിരോധം തീർക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വളാഞ്ചേരി മസ്ജിദ് […]