The Kerala Story: സിനിമക്കെതിരെ സർക്കാർ നടപടി വൈകുന്നത് പ്രതിഷേധാർഹം

കേരളത്തെ കുറിച്ച് വംശീയ-വിദ്വേഷ പ്രചാരണങ്ങൾ നിറച്ച് പുറത്തിറങ്ങുന്ന ‘കേരള സ്റ്റോറി’ എന്ന സിനിമക്കെതിരെ പരാതി ലഭിച്ചിട്ടും സർക്കാർ നടപടി എടുക്കാത്തത് പ്രതിഷേധാർഹവും കുറ്റകരവുമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്. കേരളത്തിൽ നിന്ന് 32000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളവും വിദ്വേഷവും പ്രചരിപ്പിക്കുന്ന സിനിമക്കെതിരെ തമിഴ് മാധ്യമ പ്രവർത്തകനായ ബി.ആർ അരവിന്ദാക്ഷൻ കേരള മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് കേസെടുക്കാൻ ഡി.ജി.പി അനിൽ കാന്ത് സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടും ഇത് വരെയും ഒരു […]
റമദാനിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങളുമായി സോളിഡാരിറ്റി

റിപ്പോർട്ട് റമദാൻ മാസത്തിൽ സംസ്ഥാനതലം മുതൽ പ്രാദേശിക തലം വരെ സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ നടന്ന വൈവിധ്യമാർന്ന പരിപാടികൾ ശ്രദ്ധേയമായി. ആത്മീയ പ്രഭാഷണങ്ങൾ, റമദാൻ മുന്നൊരുക്ക പരിപാടികൾ, ഇഫ്താർ കിറ്റ് വിതരണം, യൂത്ത് മീറ്റുകൾ, റമദാൻ ഹദ്യ കൈമാറൽ,ഇഫ്താർ മീറ്റുകൾ, ഇഅ്തികഫ് സംഗമങ്ങൾ, ഓൺലൈൻ ദുആ പഠന സീരീസ്, തുടങ്ങിയ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളും പരിപാടികളും സോളിഡാരിറ്റി നടത്തുകയുണ്ടായി. റമദാൻ ഹദ് യ സംസ്ഥാനത്തെ വിവിധ പള്ളികൾക്കും മഹല്ലുകൾക്കും റമദാൻ സമ്മാനമായി സോളിഡാരിറ്റി ഈത്തപ്പഴം കിറ്റ് കൈമാറി. പള്ളി […]
എ.ഡി.ജി.പി ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നു

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പിടിയിലായ ഷാറൂഖ് സൈഫി കുറ്റക്കാരനാണെന്ന് തെളിവ് നിരത്തുമ്പോൾ ഷഹീൻ ബാഗിനെ കുറിച്ച് എ.ഡി.ജി.പി എം.ആര് അജിത്കുമാർ നടത്തിയ പരാമർശം തികച്ചും വംശീയ മുൻവിധിയിൽ നിന്നുള്ള പ്രസ്താവനയാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയേറ്റ്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഷഹീൻ ബാഗ് പൗരത്വ പ്രക്ഷോഭ സമരകാലത്ത് ഏറെ ശ്രദ്ധേയമായ ഇടമാണ്. അവിടെ നിന്നാണ് ഷാറൂഖ് വരുന്നെതെന്ന് പ്രത്യേകം എടുത്ത് പറയുന്നത് ഇസ്ലാമോഫോബിയയാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യ സമരത്തിന്റെ പ്രഭവ കേന്ദ്രത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി […]
വംശീയ കൊലപാതകങ്ങളോടുള്ള നിയമ നടപടികൾ വേഗത്തിലാക്കുക

വംശീയ വിചാരണക്കിരയായി അട്ടപ്പാടി സ്വദേശി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട് അഞ്ച് വർഷം പൂർത്തിയായപ്പോൾ 14 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. പ്രതികൾക്ക് കൊലപാതക ശ്രമത്തിൽ പങ്കുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെങ്കിലും ഇനിയും അന്യേഷണം പോലും പുരോഗമിക്കാത്ത അനേകം വംശീയക്കൊലപാതങ്ങളുടെ നിയമനടപടികൾ വേഗത്തിലാക്കാനുള്ള ഉത്തരവാദിത്തം പോലീസിനും സർക്കാരിനും മേൽ വർദ്ധിപ്പിക്കുന്നതാണ് മധു കേസിലെ നാൾവഴികളെന്നും സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ്. മർദ്ദനോപാധിയായി പോലീസ് മാറിയ സന്ദർഭത്തിലെല്ലാം വംശീയ കൊലപാതകങ്ങളിലെ പ്രതികളെ ജുഡീഷ്യറി സംരംക്ഷിക്കുന്ന നിലപാടാണ് കണ്ടത്. തൃശൂർ ജില്ലയിലെ വാടാനപ്പള്ളിയിൽ […]
ഇസ്ലാംവിരുദ്ധത സാധാരണമാക്കപ്പെടുന്നു- ചര്‍ചാ സംഗമം

ഇസ്ലാംവിരുദ്ധതയും മുസ്ലിംവിരുദ്ധതയും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ മാധ്യമങ്ങളും വാര്‍ത്താ ഉറവിടങ്ങളും പൂര്‍ണമായും ഇസ്ലാമോഫോബിയ വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. സമൂഹത്തില്‍ സാധാരണമായ ഒരു കാര്യമായി ഇത്തരം പ്രചാരണങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും അതിന്റെ കൃത്യമായ പ്രതിഫലനം മീഡിയകളടക്കമുള്ള എല്ലാ മേഖലകളിലും വ്യക്തമാണെന്നും സോളിഡാരിറ്റി സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം വിലയിരുത്തി. ‘ന്യൂസ്ഡസ്കിലെ ഇസ്ലാമോഫോബിയ’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി കോഴിക്കോട് വിദ്യാര്‍ഥി ഭവനത്തിലാണ് ചര്‍ച്ചാ സംഗമം നടത്തിയത്. രാജ്യത്തെ മീഡിയകളില്‍ മുസ്ലിംവിരുദ്ധത വ്യവസ്ഥാപിതമായി നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച മീഡിയ ആക്ടിവിസ്റ്റ് അഗസ്റ്റ് സെബാസ്റ്റ്യന്‍ പറഞ്ഞു. […]