കാസർകോട്: ഇനി റിഷാനയുടെ പഠനത്തിന് വേഗത കൂടും. ഒരു ലാപ്ടോപ് ഉണ്ടെങ്കിൽ പഠനം എളുപ്പമാവുമെന്ന ആഗ്രഹം മാധ്യമത്തിലൂടെയാണ് റിഷാന പങ്കു വെച്ചത്. എൻഡോസൾഫാൻ ദുരിതബാധിതയായ റിഷാന മുള്ളേരിയ ഗവ: വൊക്കേഷണൽ ഹയർ സെക്കന്റി സ്കൂളിലെ പ്ലസ് വൺ കൊമേഴ്‌സ് വിദ്യാർത്ഥിനിയാണ്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയാണ് റിഷാനയ്ക്ക് ലാപ്ടോപ്പ് നൽകിയത്. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സി.എ യൂസുഫ് സ്കൂളിലെത്തി റിഷാനയ്ക്ക് ലാപ്ടോപ്പ് കൈമാറി. സോളിഡാരിറ്റി മുൻ ജില്ലാ പ്രസിഡന്റ് അബ്ദുൽ ഖാദർ ചട്ടഞ്ചാൽ , ജില്ലാ സെക്രട്ടറി എൻ.എം റിയാസ്, അമീർ മലബാർ, സ്കൂൾ പ്രിൻസിപ്പാൾ എ.വിഷ്ണു ഭട്ട്, അധ്യാപകൻ മാരായ ആർ.ജി ഗിരീഷ്, സിബി ജേക്കബ്, രാജൻ, വിദ്യാർത്ഥികളായ മഖ്സൂമ , ജിഷ്ണു തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ: റിഷാനക്കുള്ള ലാപ്‌ടോപ്പ് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സി.എ യൂസുഫ് കൈമാറുന്നു.