News & Updates, Press Release

സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന സമ്മേളന പ്രഖ്യാപനം ഞായറാഴ്ച കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കും.

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”18px” header_font=”notosansmalayalam||||||||” header_font_size=”31px”]

കണ്ണൂർ: സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന സമ്മേളന പ്രഖ്യാപനം ഞായറാഴ്ച സ്റ്റേഡിയം കോർണറിൽ നടക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന ജില്ല നേതാക്കൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെയും കേരളത്തിലെ ഫാഷിസ്റ്റ് പ്രവണതകളെയും ഭരണകൂട അധിക്രമങ്ങളെയും കൂടി അഭിമുഖീകരിക്കുന്ന പ്രമേയമാണ് സംസ്ഥാന സമ്മേളനത്തിലൂടെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരളത്തിന്റെ പൊതു മണ്ഡലത്തിൽ ഉന്നയിക്കുന്നത് എന്ന് സംസ്‌ഥാന വൈസ് പ്രസിഡന്റ് ശുഹൈബ് സി.ടി വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി.
സംഘ പരിവാര വംശീയ ഉന്മൂലനങ്ങൾ പ്രധാനമായും ലക്ഷ്യം വെക്കുന്ന സമുദായമെന്ന നിലക്ക് വിശിഷ്യാ മുസ്‌ലിം യുവജനങ്ങൾ കൈകൊള്ളേണ്ട നിലപാടുകളും സമ്മേളനം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രഖ്യാപന സമ്മേളനം ഉത്തർ പ്രദേശിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും സി.എ.എ വിരുദ്ധ സമര നായകനുമായ മൗലാനാ താഹിർ മദനി ഉത്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് ,അസിസ്റ്റൻറ് അമീർ പി.മുജീബുറഹ്മാൻ വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻ്റ് പി.വി റഹ്മാബി സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള ജി.ഐ .ഒ സംസ്ഥാന പ്രസിഡൻറ് തമന്ന സുൽത്താന എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻ്റ് ഇ എം അംജദ് അലി.ജമാ അത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻ്റ് സാജിദ് നദ് വി സോളിഡാരിറ്റി ജില്ലാ പ്രസിഡൻ്റ് എ സക്കീർ ഹുസൈൻ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 4 മണിക്ക് സ്റ്റേറ്റ് ബാങ്ക് പരിസരത്ത് നിന്നാരംഭിക്കുന്ന  യുവജന റാലി സ്റ്റേഡിയം കോർണറിൽ സമാപിക്കും.
പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ
സി.ടി സുഹൈബ് (സംസ്ഥാന വൈസ് പ്രസിഡൻ്റ് )
ഷബീർ കൊടുവള്ളി ( സംസ്ഥാന സെക്രട്ടറി )
മുസദ്ദിഖ് (ജില്ലാ ജനറൽ സെക്രട്ടറി)
മുഹ്‌സിൻ പാപ്പിനിശ്ശേരി (ജില്ല സെക്രട്ടറി)
മുഹമ്മദ് ശിഹാദ് (ജില്ലാ സെക്രട്ടറി)

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Latest Updates