താനൂര്‍ കസ്റ്റഡിമരണം: മലപ്പുറം എസ്.പിക്കെതിരെ നടപടി സ്വീകരിക്കുക –സുഹൈബ് സി.ടി

മലപ്പുറം ജില്ലയെ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി വിലയിരുത്തപ്പെടാൻ പാകത്തിൽ കേസുകൾ ധാരാളമായി കേസുകൾ ചുമത്തുന്നതും പ്രകടനങ്ങളെയും സമരങ്ങളെയും അസാധാരണ രീതിയിൽ കൈകാര്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ എസ്.പിയുടെ പ്രത്യേക താൽപര്യം പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി. താനൂർ കസ്റ്റഡി കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ മലപ്പുറത്തെ പൊലീസ് അമിതാധികാര പ്രയോഗത്തെയും പൊലീസ് മേധാവിയുടെ പ്രത്യേക താൽപര്യങ്ങളെ കുറിച്ചും സമഗ്രാന്വേഷണത്തിന് സർക്കാർ സന്നദ്ധമാകേണ്ടതുണ്ട്. പൊലീസ് കസ്റ്റഡിയിൽ ക്രൂരമായ പീഢനത്തെ തുടർന്ന് കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു സുഹൈബ് സി.ടി. അറസ്റ്റ് ചെയ്യപ്പെട്ട വിവരം അറിയിക്കാതിരുന്നത് […]
ആരോഗ്യ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കൊപ്പം രോഗികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം- സുഹൈബ് സി.ടി

പൊലീസ് പരിശോധനക്കെത്തിച്ച മയക്കുമരുന്നിനും മറ്റും അടിമയായൊരു അധ്യാപകന്‍ യുവഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിന്റെ പശ്ചാതലത്തില്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കഴിഞ്ഞ ആഴ്ചകളില്‍ ഉയര്‍ന്നുവന്നിരുന്നു. ഉടനെ പ്രതിഷേധങ്ങളുയരുകയും കോടതി ഇടപെട്ട് സര്‍ക്കാറും നിയമപാലകരും ഉടന്‍ ഇടപെടലുകള്‍ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പ്രസ്തുത സംഭവത്തില്‍ തന്നെ വില്ലനായ ലഹരിപോലുള്ള കാര്യങ്ങളിലേക്കൊന്നും ചര്‍ച്ച വികസിച്ചില്ല. ദിവസങ്ങള്‍ക്കകം 2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) എന്ന ആക്ടിനെ ഭോദഗതി […]
പുതിയ കാലത്ത് മാതാക്കളാണ് വിസ്മയലോകം തീർക്കുന്നത് – പി.എം. സാലിഹ്

പരപ്പനങ്ങാടി സക്കരിയയുടെ മാതാവ് ബിയ്യുമ്മക്കൊപ്പമായിരുന്നു ഇന്ന്. സകരിയ്യയുടെ അഭിഭാഷകൻ അഡ്വ: ബാലൻ, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ. ഫ്രീ സകരിയ ഫോറം കൺവീനർ ഷമീർ, സക്കറിയയുടെ സുഹൃത്ത് സി. പി. അൻവർ എന്നിവർ കൂടെയുണ്ടായിരുന്നു. മുൻപ് കണ്ടതിനേക്കാളേറെ ആത്മവിശ്വാസവും ശുഭപ്രതീക്ഷയുമുണ്ട് ആ മുഖത്ത്. സക്കരിയയുടെ വിചാരണത്തടവിന് ഇപ്പോൾ പത്ത് വർഷം തികഞ്ഞിരിക്കുന്നു. 2009 ഫെബ്രുവരി 5 നാണ് സക്കരിയ എന്ന പത്തൊമ്പത് വയസ്സുകാരനെ തിരൂരിൽ വെച്ച് തട്ടിക്കൊണ്ടു പോകൽ സ്റ്റൈലിൽ ബൊലേറോ ജീപ്പിന് പിന്നിലേക്ക് […]
മുന്നോക്ക സംവരണം: ഭരണഘടനക്കെതിരായ വെല്ലുവിളി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light”] മുന്നോക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കാന്‍ പോകുന്ന ബില്‍ ഭരണഘടനക്കും അതിന്റെ മൂല്യങ്ങള്‍ക്കുമെതിരായ വ്യക്തമായ വെല്ലുവിളിയാണ്. രാജ്യത്തെ ഭരണഘടന സംവരണമെന്ന തത്വത്തെ അംഗീകരിക്കുന്നത് തന്നെ സാമൂഹിക നീതി ഉറപ്പാക്കുകയെന്ന അടിസ്ഥാനത്തിലാണ്. എന്നാല്‍ സാമൂഹിക പരിഗണനകള്‍ക്കപ്പുറത്ത് സാമ്പത്തിക പരിഗണനകളില്‍ സംവരണം നല്‍കുകയെന്നത് സംവരണത്തിന്റെ അന്തസത്തയെ തന്നെ ഇല്ലാതാക്കും. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കമായ വിഭാഗങ്ങള്‍ക്ക് അധികാര പങ്കാളിത്വം ഉറപ്പാക്കാനാണ് സംവരണം. എന്നാല്‍ അതിനെ ദാരിദ്ര്യ […]
സുനിൽ പി.ഇളയിടം, ബിന്ദു തങ്കം, ശ്രീചിത്രൻ സംഘ്പരിവാർ കാലത്ത് വിമതശബ്ദങ്ങളാണ് വസന്തം തീർക്കുക – പി.എം. സാലിഹ്

ഇന്ന് ലോക സഹിഷ്ണുതാ ദിനമാണ്. കടുത്ത അസഹിഷ്ണുതയും വെറുപ്പും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഏറെ പ്രസക്തമായ ദിനമാണിത്. ഈ ദിനത്തിൽ സംഘ്പരിവാറിന്റെ അക്രമങ്ങൾക്കും ഭീഷണികൾക്കും വിധേയമായി കൊണ്ടിരിക്കുന്ന സുനിൽ പി.ഇളയിടത്തിനും ബിന്ദു തങ്കത്തിനും ശ്രീചിത്രനും ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിക്കുന്നത് അർഥവത്താണ്. രാജ്യത്ത് ഭരണത്തിലേറിയ സംഘ്ശക്തികൾ വിവിധതരത്തിൽ തങ്ങൾക്കെതിരെയുള്ള ശബ്ദങ്ങളെ അടിച്ചമർത്തുന്നുണ്ട്. വിയോജിപ്പിന്റെ മുഴുവൻ സ്വരഭേദങ്ങളെയും ഭരണകൂട സാമ്രഗ്രികളുപയോഗിച്ചു കൊണ്ട് ഞെരിച്ചമർത്താനുള്ള ശ്രമം സജീവമാണ്. ആൾകൂട്ട അക്രമണത്തിന്റെ മറപിടിച്ച് വിമതശബ്ദങ്ങൾക്ക് കൂച്ചുവിലങ്ങിടാനും ശ്രമം നടക്കുന്നുണ്ട്. എല്ലാറ്റിനുമുപരി സംഘ്പരിവാറിന് അനഭിമതരാകുന്നവർ […]
ഫാഷിസത്തിന്റെ ഉരുക്കു മുഷ്ടികൊണ്ട് ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കാമെന്നത് മിഥ്യാ വിചാരമാണ് – പി. എം. സാലിഹ്

മലബാറിലെ സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പ്രതീകമായ വാഗണ്‍ കൂട്ടക്കൊലയുടെ സ്മരണാ ചിത്രം തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ ചുവരില്‍ നിന്ന് നീക്കം ചെയ്യണമെന്ന സംഘ്പരിവാര്‍ പ്രചാരണം, രാഷ്ട്ര ശില്‍പികളുടെ സ്മരണകള്‍ കല്‍ പ്രതിമകള്‍ കൊണ്ടാണ് ജനഹൃദയങ്ങളില്‍ സ്വാധീനം ചെലുത്തുന്നതെന്ന തെറ്റായ രാഷ്ട്രീയ ബോധത്തിന്റെ പ്രകടനമാണ്. സംഘ്പരിവാര്‍ സമ്മര്‍ദത്തിനൊടുവില്‍ റെയില്‍വേ അധികൃതര്‍ ചുവര്‍ ചിത്രം നീക്കം ചെയ്തത് കേരളം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിയുടെ ആഴം എത്രയെന്നതിന്റെ സൂചന കൂടിയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദുത്വ ഫാഷിസം കാലങ്ങളായി നടത്തുന്ന സാസ്‌കാരിക ധ്വംസനം […]
നജ്മല്‍ ബാബുവിനെ ഓര്‍ക്കുമ്പോള്‍ – പി.എം സാലിഹ്

ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ നടന്ന ഭരണകൂട ഭീകരതയുടെ വലിയ അധ്യായങ്ങളിലൊന്നാണ് അടിയന്തരാവസ്ഥ. തന്റെ ശക്തമായ നീതിബോധം കാരണം ഭരണകൂടത്തിനെതിരെ അക്കാലത്ത് നിലയുറപ്പിച്ചയാളായിരുന്നു നജ്മല്‍ ബാബു എന്ന ടി.എന്‍ ജോയ്. അതിന് അന്നത്തെ കേരള സര്‍ക്കാര്‍ അദ്ദേഹത്തെ തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ജയില്‍ മോചിതനായ ശേഷവും അധികാര ദുര്‍വിനിയോഗത്തിനും ഭരണകൂട ഭീകരതക്കുമെതിരെ ശക്തമായി അദ്ദേഹം നിലയുറപ്പിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും ജനസേവനങ്ങള്‍ക്കുമായി അദ്ദേഹം തുടര്‍ന്നുള്ള ജീവിതം ഒഴിഞ്ഞുവെച്ചു. ഇത്തരം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുമായും സംഘങ്ങളുമായും അദ്ദേഹം സ്‌നേഹവും ബന്ധവും കാത്തുസൂക്ഷിച്ചു. […]
മനുഷ്യ ജീവന്‍ കൊണ്ടല്ല കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ രാഷ്ട്രീയം കളിക്കേണ്ടത് – പി.എം. സ്വാലിഹ്.

ആധുനിക കേരളം അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോള്‍ സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മഴയും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും മൂലമുണ്ടായ നാശനഷ്ടങ്ങളും അപകടങ്ങളും തരണം ചെയ്യുക മനുഷ്യ പ്രയത്നം കൊണ്ട് മാത്രം സാധിക്കുന്നതല്ല. എങ്കിലും സര്‍ക്കാരും ജനങ്ങളും ഇതുവരെയും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചത് ഏറെ അഭിമാനകരമായ കാര്യമാണ്. മരണമുഖത്ത് നിന്ന് പതിനായിരങ്ങളെ രക്ഷിക്കാനും രക്ഷപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാനും ഇനിയും ഒരുപാട് അധ്വാനം ആവശ്യമാണ്. 8316 കോടി രൂപയുടെ നാശനഷ്ടങ്ങളുടെ കണക്കാണ് ഔദ്യോഗികമായി സര്‍ക്കാര്‍ പുറത്തുവിട്ടതെങ്കിലും അതിലൊതുങ്ങുന്നതല്ല നഷ്ടത്തിന്റെ തോത്. ഈ […]
മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കുക – പി.എം. സാലിഹ്

ആര്‍.എസ്.എസ് ക്രിമിനലുകള്‍ കഴിഞ്ഞ ദിവസം മലപ്പുറം പ്രസ് ക്ലബ്ബില്‍ കയറി അക്രമിച്ച ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദ് സനീമിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സോളിഡാരിറ്റി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍ ജലീലും കൂടെയുണ്ടായിരുന്നു. മലപ്പുറത്ത് വ്യത്യസ്ത വ്യാജപ്രചാരണങ്ങള്‍ നടത്തിയും അതിന്റെ അടിസ്ഥാനത്തില്‍ അക്രമങ്ങള്‍ നടത്തിയും പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങള്‍ സംഘ്പരിവാര്‍ തുടരുകയാണ്. തങ്ങളുടെ ആസ്ഥാനം അക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ച് നടത്തിയ പ്രകടനത്തില്‍ വ്യാപക അക്രമങ്ങളാണ് ഉണ്ടായത്. അത് കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനാണ് പത്രപ്രവര്‍ത്തകരെ ആര്‍.എസ്.എസ്‌കാര്‍ അക്രമിച്ചത്. പൊലീസിന്റെ ഭാഗത്തുനിന്ന് കുറ്റക്കാരെ രക്ഷപ്പെടാന്‍ […]
ആസിഫയുടെ രക്ത സാക്ഷ്യവും പാഴാവുകയില്ല – പി.എം. സാലിഹ്

[et_pb_section admin_label=”section”] [et_pb_row admin_label=”row”] [et_pb_column type=”4_4″] [et_pb_text admin_label=”Text”] ആസിഫക്ക് നേരെ നടന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനക്കും നേരെ നടന്ന ഭീകരാക്രമണമാണ്. മുസ്ലിം ന്യൂനപക്ഷങ്ങളെ വംശഹത്യയിലൂടെ ഇല്ലായ്മ ചെയ്യുമെന്ന വിപല്‍സന്ദേശമാണ് സംഘ്പരിവാര്‍ ഇത്തരം കിരാത നടപടികളിലൂടെ നല്‍കിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ മുസ്ലിം സമൂഹത്തിന്റെ ആത്മധൈര്യത്തെ കെടുത്തി കളയാമെന്നാണ് സംഘ് പരിവാര്‍ ഫാഷിസ്റ്റുകള്‍ വ്യാമോഹിക്കുന്നത്. എന്നാല്‍, രക്തസാക്ഷികളാകുന്ന ഓരോ ആസിഫമാരുടെ രക്തവും മുസ് ലിം സമൂഹത്തിന് മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജമാണ് പ്രസരിക്കുന്നത്. കാശ്മീരിലെ ജനങ്ങള്‍ക്ക് നേരെ എന്തുമാകാം എന്ന […]
