News & Updates

കേരളത്തെ പുതുക്കിപ്പണിയാന്‍ സോളിഡാരിറ്റിയുടെ ഹൗസ് മെയിന്റനന്‍സ് കാരവന്‍

പ്രളയദുരിതാശ്വാസ മേഖലയില്‍ വ്യത്യസ്തമായ ചുവടുവെപ്പുമായി സോളിഡാരിറ്റി ‘ഹൗസ് മെയിന്റനന്‍സ് കാരവന്‍’. പ്രളയാനന്തര കേരളത്തെ പുതുക്കിപ്പണിയുക എന്ന സന്ദേശമുയര്‍ത്തി സോളിഡാരിറ്റി സംസ്ഥാന തലത്തില്‍ പ്രഖ്യാപിച്ച ‘പുതിയ കേരളം: മണ്ണിനും മനുഷ്യനും വേണ്ടി സോളിഡാരിറ്റി’ കാമ്പയിന്റെ ഭാഗമാണ് കാരവന്‍. പ്രളയത്തില്‍ പ്ലംബിംഗ് വയറിംഗ് നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തലും അത്യാവശ്യമുള്ള ഉപകരണങ്ങളുടെ വിതരണവുമാണ് ഹൗസ് മെയിന്റനന്‌സ് കാരവനില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. വിദഗ്ധ തൊഴിലാളികളും വയറിംഗ്-പ്ലംബിംഗ് ഉപകരണങ്ങളും മോട്ടോറുകളും കാരവനിലുണ്ടാവും. രണ്ട് വാഹനങ്ങളിലായി മഞ്ചേരി സോളിഡാരിറ്റി  സേവനകേന്ദ്രത്തില്‍ നിന്നും ആലപ്പുഴ കുട്ടനാട്ടിലേക്കാണ് കാരവനിന്റെ ആദ്യ സംഘം സേവനത്തിനായി എത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ഈ കാരവന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കും.
 സംസ്ഥാന യൂത്ത് കള്‍ച്ചര്‍ കണ്‍വീനര്‍ പി.മിയാന്‍ദാദ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കെ.എകാരവന്‍ ക്യാപ്റ്റന്‍ മുഹമ്മദ് കുട്ടിക്ക് പതാക കൈമാറി സംസ്ഥാന പ്രസിഡന്റ് പി.എം.സാലിഹ് ‘ഹൗസ് മെയിന്റനന്‍സ് കാരവന്‍’ ഉദ്ഘാടനം ചെയ്തു.ന്‍.അബ്ദുല്‍ ജലീല്‍, സേവനകേന്ദ്രം വര്‍ക്കിംഗ് ചെയര്‍മാന്‍ വി.പി.റഷീദ് സംബന്ധിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരന്തത്തിന്റെ ഭാഗമായി വീടുകള്‍ക്ക് ധാരാളം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അവയുടെ അറ്റക്കുറ്റപ്പണികള്‍ക്ക് ജോലിക്കാരെ കിട്ടാത്ത അവസ്ഥ പലയിടങ്ങളിലുമുണ്ട്. ഇപ്രകാരം സേവനം ആവശ്യമുള്ള വീടുകളുടെ എണ്ണം കൂടുതലും തൊഴിലാളികളുടെ എണ്ണം കുറവുമാണെന്ന പ്രശ്‌നം ശ്രദ്ധയില്‍പെട്ടതുകൊണ്ടാണ് ഇത്തരമൊരു ശ്രമം സോളിഡാരിറ്റി നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. സേവനരംഗത്ത് എന്നും മുന്നില്‍ നടന്നിട്ടുള്ള സോളിഡാരിറ്റി പ്രഖ്യാപിച്ച കാമ്പയിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണ ആവേശകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാമ്പയിന്റെ ഭാഗമായി ബദല്‍ പാര്‍പ്പിട നിര്‍മാണം- വീട് മേള, റീ-ബില്‍ഡ് ബിസിനസ് കേരള: എന്റര്‍പ്രണര്‍ വര്‍ക് ഷോപ്പ്, കാര്‍ഷിക-മത്സ്യവിത്ത് വിതരണവും പരിപാലനവും, കന്നുകാലികളുടെയും തൊഴിലുപകരണങ്ങളുടെയും കൈമാറ്റം, സേവന സംരംഭങ്ങള്‍, കമ്യൂണിറ്റി എംപവര്‍മെന്റ് പ്രൊജക്ടുകള്‍, ആള്‍ട്ടര്‍നേറ്റീവ് ഹോം ഡിസൈനിംഗ്, കുടിവെള്ള വിതരണം, മണ്ണ്- വെള്ളം രാസമാലിന്യ പരിശോധനകള്‍, സെമിനാറുകള്‍,ചര്‍ച്ചകള്‍ എന്നിവ നടക്കും. ജില്ലാ തലങ്ങളിലും പ്രാദേശിക തലങ്ങളിലും പ്രവര്‍ത്തകരുടെയും സഹകരിക്കാന്‍ സന്നദ്ധരായ വിദഗ്ധരുടെയും സേവനങ്ങള്‍ വ്യാപകമായി ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും സംഘാടനവും സോളിഡാരിറ്റി നിര്‍വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Latest Updates