പാലക്കാട്: ‘പുതിയ കേരളം മണ്ണിനുനും മഷ്യനും വേണ്ടി സോളിഡാരിറ്റി’ എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി പ്രളയബാധിത പ്രദേശങ്ങളിലെ മണ്ണിന്റെയും വെള്ളത്തിന്റെയും രാസമാലിന്യ പരിശോധനക്ക് സംസ്ഥാനതലത്തില്‍ തുടക്കമായി. പാലക്കാട് കാവില്‍പ്പാട് കോളനിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമ്മര്‍ ആലത്തൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ണിനെയും മനുഷ്യനെയും പ്രകൃതിയെയും കുറിച്ച് ആഴമുള്ള ആലോചനകളും സംവാദങ്ങളും കേരളീയ പൊതുമണ്ഡലത്തില്‍ വികസിപ്പിച്ചു കൊണ്ടുവരിക എന്നതാണ് ക്യാമ്പയിനിലൂടെ സോളിഡാരിറ്റി ലക്ഷ്യമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കൃഷി പരിസ്ഥിതി വികസനം തുടങ്ങിയ വിഷയങ്ങളിലെല്ലാം കാതലായ മാറ്റങ്ങള്‍ വരേണ്ടതുണ്ട്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കേരളത്തില്‍ ഇക്കാര്യങ്ങളെല്ലാം കൃത്യമായി പറയാന്‍ ശ്രമിച്ച യുവജനപ്രസ്ഥാനം ആണ് സോളിഡാരിറ്റി. പുതിയ കേരളത്തെ കെട്ടിപ്പടുക്കാന്‍ ഈ കാമ്പയിനിലുടെ സോളിഡാരിറ്റി ബദല്‍ വികസനമാതൃക മലയാളികള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുമെന്നും ഉമര്‍ ആലത്തൂര്‍ കൂട്ടിച്ചേര്‍ത്തു. മൈക്രോബയോളജിസ്റ്റും സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി അംഗവുമായ ഡോ:വി.എം.നിഷാദ് ബോധവത്കരണ ക്ലാസ് നടത്തി. തുടര്‍ന്ന് പ്രദേശത്തെ മണ്ണിന്റെയും, വെള്ളത്തിന്റെയും രാസമാലിന്യ പരിശോധനക്ക് അദ്ദേഹം നേതൃത്വം നല്‍കി. സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ലുഖ്മാന്‍ ആലത്തൂര്‍ അധ്യക്ഷത വഹിച്ചു.ഏരിയാ പ്രസിഡന്റ് ഹസനുല്‍ബന്ന സ്വാഗതവും ശിഹാബ് ഒലവക്കോട് നന്ദിയും ആശംസിച്ചു. പ്രദേശത്ത് ശുദ്ധജലവിതരണവും നിര്‍വഹിച്ചു. സക്കീര്‍ പുതുപ്പള്ളിതെരുവ് മന്‍സൂര്‍ നാലുവീട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.