News & Updates, Press Release

കേസുകൾ പിൻവലിക്കാതെ മുഖ്യമന്ത്രി പൗരത്വ പ്രക്ഷോഭങ്ങളെ വഞ്ചിക്കുന്നു – സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px” header_font=”notosansmalayalam||||||||”]

പൗരത്വ പ്രക്ഷോഭത്തിനെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്ന് നിയമസഭ ഇലക്ഷന് മുന്നോടിയായി മുഖ്യമന്ത്രി നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടത് അപലപനീയമാണ് എന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ നഹാസ് മാള പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിലൂടെ വേട്ടയാടാപ്പെടുന്ന മുസ്‌ലിം സമൂഹത്തിനൊപ്പം നിൽക്കുന്നത് ഇടതുപക്ഷമാണ് എന്ന പ്രതീതി സൃഷ്ടിക്കാൻ വേണ്ടിയായിരുന്നു കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനത്തിന്റെ പിന്നിൽ.ഇലക്ഷന് തൊട്ട്മുൻപ് അങ്ങനെയൊരു വാഗ്ദാനം നൽകിയത് കൃത്യമായ രാഷ്ട്രീയ താല്പര്യം മാത്രമാണ് എന്ന് ധാരാളമായി വിമർശനങ്ങൾ വന്നിരുന്നു. അതിനെ ശെരിവെക്കുന്നതാണ് ഇപ്പൊൾ വരുന്ന റിപ്പോർട്ടുകൾ.യഥാർത്ഥ ഫാഷിസ്റ്റ് വിരുദ്ധർ എന്ന് അവകാശപ്പെടുന്ന സി പി എം പൗരത്വ പ്രക്ഷോഭ കേസുകളുടെ എണ്ണത്തിൽ മുൻനിരയിലുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റിത്തീർത്തു. ഇവിടെ ആർ എസ് എസ്സിനെ ബദലായി സി പി എം തന്നെ ധാരാളമാണ് എന്നതിന്റെ ഒടുവിലത്തെ തെളിവാണ് ഇത്‌. രെജിസ്റ്റർ ചെയ്ത 825 കേസുകളിൽ രണ്ടെണ്ണം മാത്രമാണ് പിവലിക്കപ്പെട്ടത്.അതിലൂടെ ഇന്ത്യയിലെ പൗരത്വ പ്രക്ഷോഭങ്ങൾ ഗുരുതര ക്രിമിനൽ സ്വഭാവമുള്ളതാണ് എന്ന ആർ എസ് എസ് ഭാഷ്യത്തിന് കുടപിടിക്കുകയാണ് ഇടത് സർക്കാർ.പൗരത്വ പ്രക്ഷോഭത്തിൽ യു എ പി എ ചുമതപ്പെട്ട ചില കേസുകളിൽ നിർണായകമായ കോടതി വിധികൾ വന്ന സാഹചര്യത്തിൽ സി പി എം ഈ വിഷയത്തിലുള്ള വാഗ്ദാനം ലംഘനവും വഞ്ചനയും തുടരുന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്.

സച്ചാർ -പാലോളി വിഷയത്തിൽ ആർ എസ് എസ്സിന്റെ മനോഘടനക്ക് അനുയോജ്യമായ നിലപാട് സ്വീകരിച്ചുകൊണ്ട് മുസ്‌ലിം സമുദായത്തെ വഞ്ചിച്ച പിണറായി സർക്കാർ, മുസ്‌ലിം സമുദായത്തിന്റെ ആവശ്യങ്ങളോട് ഇതുവരെയും മാന്യമായി പ്രതികരിച്ചിട്ടുമില്ല.കേരളത്തിൽ വർദ്ധിച്ചു വരുന്ന മുസ്‌ലിം വിരുദ്ധതയ്ക്ക് ചുക്കാൻ പിടിക്കുന്നത് ഇടതുസർക്കാറാണ് എന്ന് മുസ്‌ലിം സമൂഹം തിരിച്ചറിയുന്നുണ്ട് എന്ന വസ്തുതയെ സി പി എം ഭയക്കണമെന്നും നഹാസ് മാള കൂട്ടിച്ചേർത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Latest Updates